
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ പെരുമ്പാവൂർ പൊലീസ് അസമിൽ എത്തി പിടികൂടി. അസം നൗഗാവ് സ്വദേശി മഞ്ജീറുൽ ഹഖ് ആണ് പിടിയിൽ ആയത്. പെരുമ്പാവൂരിൽ ജോലിക്കെത്തിയ മഞ്ജീറുൾ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കുടുംബ സുഹൃത്തിന്‍റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തത് അറിഞ്ഞ പ്രതി പെരുമ്പാവൂരിൽ നിന്ന് അസമിലേക്ക് കടന്നു കളഞ്ഞു. പ്രതിക്ക് പിന്നാലെ അസമിലെത്തിയ മൂന്നംഗ പൊലീസ് സംഘം പ്രതിയെ പിടികൂടി. ജൂറിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ അസാം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
'കള്ളപ്പണം വന്നെങ്കിൽ പൊലീസ് കണ്ടെത്തട്ടെ'; ട്രോളി വിവാദം ട്രാപ്പാണെന്ന് ആവർത്തിച്ച് കൃഷ്ണദാസ്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam