
തിരുവനന്തപുരം: വീട്ടിലെ നായ കടിക്കാൻ ചെന്നതുമായി ബന്ധപ്പെട്ട വിഷയം അയൽവാസികൾ തമ്മിലുള്ള തർക്കത്തിലും അടിപിടിയിലും കലാശിച്ചു. സംഭവത്തിൽ ട്രാൻസ്മാനും ഗർഭിണിയായ ഒരു സ്ത്രീക്കും പരിക്കേറ്റു. ഇരുവരും ആശുപത്രികളിൽ ചികിത്സതേടി. ഇരുവരുടെയും പരാതികളിൽ പൂജപ്പുര പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
ഏപ്രിൽ 24ന് രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. പൂജപ്പുര വേട്ടമുക്ക് സ്വദേശിയായ ട്രാൻസ്മാൻ അനേക് അശോകിന്റെ വീട്ടിലെ നായ അയൽവാസിയായ അഖിലിന്റെ വീട്ടിലുള്ളവരെ ആക്രമിക്കാൻ ചെന്നു എന്നതാണ് വിഷയങ്ങളുടെ തുടക്കം. ഇതിനെതുടർന്ന് അനേകിന്റെ പിതാവ് സണ്ണിയും അയൽവീട്ടുകാരുമായി തർക്കമുണ്ടായി. സണ്ണി അഖിലിന്റെ ഭാര്യ അശ്വതിയെ ആക്രമിച്ച് പരിക്കേൽപിച്ചു എന്നാണ് ഒരു പരാതി. അതേസമയം തർക്കം രൂക്ഷമായതിനെതുടർന്ന് അഖിൽ അനേകിനെ മർദിക്കുകയും മോശമായി പെരുമാറുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തെന്ന് മറ്റൊരു പരാതിയുമുണ്ട്.
തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന അനേകിന്റെ പരാതിയിൽ അഖിലിനെതിരെയും തന്നെ മർദിച്ചെന്ന അഖിലിന്റെ ഭാര്യ അശ്വതിയുടെ പരാതിയിൽ സണ്ണിക്കെതിരെയുമാണ് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: തമിഴ്നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ചു; ഫോട്ടോ സോഷ്യൽമീഡിയയിലെത്തിയതോടെ പിടിവീണു, യുവാവ് കുടുങ്ങി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam