കാസർകോട്ടെ പ്രവാസിയുടെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി, സത്യാവസ്ഥ തേടി മഹല്ല് കമ്മിറ്റിയും

Published : Apr 27, 2023, 11:34 PM ISTUpdated : Apr 27, 2023, 11:36 PM IST
കാസർകോട്ടെ പ്രവാസിയുടെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി, സത്യാവസ്ഥ തേടി മഹല്ല് കമ്മിറ്റിയും

Synopsis

അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കും. പ്രദേശത്തെ സ്വർണ്ണം ഇരട്ടിപ്പിക്കലും മന്ത്രവാദവും നടത്തുന്ന ഒരു സ്ത്രീയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർ നേരത്തെ ഹണി ട്രാപ്പ് കേസിലെ പ്രതിയാണ്.  

കാസർകോട്:  പ്രവാസിയായ പൂച്ചക്കാട് സ്വദേശി അബ്ദുൽ ഗഫൂറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങുകയാണ്
മഹല്ല് കമ്മിറ്റി.

കഴിഞ്ഞ പതിനാലാം തീയതിയാണ് പ്രവാസി വ്യവസായി എം.സി.അബ്ദുൽ ഗഫൂർ മരിച്ചത്. മരണത്തിലെ ദുരുഹത നീക്കാനുള്ള ശ്രമത്തിലാണ് ബേക്കൽ പൊലീസ്. ഇതിന്റെ ഭാഗമായാണ് പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. ബേക്കൽ ഡിവൈഎസ്പി സുനിൽകുമാറിന്റെയും ആർഡിഒയുടെയും സാന്നിധ്യത്തിൽ ആയിരുന്നു പോസ്റ്റ്മോർട്ടം.

സ്വാഭാവിക മരണമെന്ന് കരുതിയാണ് മൃതദേഹം സംസ്ക്കരിച്ചത്. എന്നാൽ വീട്ടിൽനിന്ന് 600 പവനിൽ അധികം സ്വർണം കാണാതായ വിവരം പുറത്ത് വന്നതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കും. പ്രദേശത്തെ സ്വർണ്ണം ഇരട്ടിപ്പിക്കലും മന്ത്രവാദവും നടത്തുന്ന ഒരു സ്ത്രീയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർ നേരത്തെ ഹണി ട്രാപ്പ് കേസിലെ പ്രതിയാണ്.

Read Also: ആളില്ലാത്ത സമയം വീട്ടിലെത്തി നിരന്തരം പീഡിപ്പിച്ചു, 17-കാരി ഗര്‍ഭിണിയായി, മാവേലിക്കരയിൽ 22-കാരൻ അറസ്റ്റിൽ

PREV
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു