പെട്രോൾ പമ്പിൽ ഇന്ധനവില കുറച്ച് തൊടുപുഴയിലെ പമ്പുടമ

Published : Feb 27, 2021, 11:04 AM ISTUpdated : Feb 27, 2021, 11:18 AM IST
പെട്രോൾ പമ്പിൽ ഇന്ധനവില കുറച്ച് തൊടുപുഴയിലെ പമ്പുടമ

Synopsis

ഉപഭോക്താക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വില കുറയ്ക്കാൻ കേന്ദ്ര_സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ല. പക്ഷേ തൊടുപുഴയിലെ കിഴക്കേടത്ത് ഫ്യുവൽസിന്‍റെ ഉടമ ബിനീഷ് ജോസഫ് വില കുറച്ചു.

തൊടുപുഴ: തൊടുപുഴയിലെ പെട്രോൾ പമ്പിൽ ഇന്ധനവില കുറച്ച് പമ്പുടമ. പെട്രോളിലും ഡീസലിനും ഓരോ രൂപ വീതം കുറച്ചത്. ഡീലർ കമ്മീഷനിൽ കുറവ് വരുത്തിയാണ് പമ്പുടമ ഇന്ധനവിലയിൽ ഇളവ് നൽകുന്നത്.

ഇന്ധന വില ഓരോ ദിവസവും റോക്കറ്റുപോലെ കുതിക്കുകയാണ്. ഉപഭോക്താക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വില കുറയ്ക്കാൻ കേന്ദ്ര_സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ല. പക്ഷേ തൊടുപുഴയിലെ കിഴക്കേടത്ത് ഫ്യുവൽസിന്‍റെ ഉടമ ബിനീഷ് ജോസഫ് വില കുറച്ചു. വിലയിലെ ഇളവ് വ്യക്തമാക്കി പന്പിന് പുറത്ത് ബോർഡും വച്ചു.

സെഞ്ച്വറി അടിക്കാനൊരുങ്ങുന്ന ഇന്ധന വിലയിൽ ഒരു രൂപയെങ്കിലും കുറഞ്ഞതിൽ ഉപഭോക്താക്കൾക്കും സന്തോഷം. വില കുറച്ചതിനെതിരെ മറ്റ് പമ്പുടമകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. പക്ഷേ ഇളവ് തുടരാൻ തന്നെയാണ് ബിനീഷിന്റെ തീരുമാനം.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു