പെട്രോള്‍ പമ്പിലെ പ്രിയങ്കരന്‍, മികച്ച ജീവനക്കാരനുള്ള അംഗീകാരവും, ഒടുവില്‍ 1.5ലക്ഷവുമായി ആസാംകാരന്‍ മുങ്ങി

Published : Oct 13, 2023, 07:24 PM ISTUpdated : Oct 13, 2023, 07:25 PM IST
പെട്രോള്‍ പമ്പിലെ പ്രിയങ്കരന്‍, മികച്ച ജീവനക്കാരനുള്ള അംഗീകാരവും, ഒടുവില്‍ 1.5ലക്ഷവുമായി ആസാംകാരന്‍ മുങ്ങി

Synopsis

പമ്പിനോട് ചേർന്ന് തന്നെയുള്ള മുറിയിലായിരുന്നു റഷീദിന്റെ കിടപ്പ്. എന്നും രാവിലെ ആറരയോടെ സൂപ്പർവൈസറും മറ്റ് ജീവനക്കാരും എത്തുമ്പോൾ മാത്രം ഉണർന്നിരുന്ന റഷീദ് ഇന്ന് ഏറെ നേരത്തെ ഉണർന്നു റെഡിയായിരുന്നു

കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ മികച്ച ജീവനക്കാരനുള്ള അംഗീകാരം നേടിയ ഇതര സംസ്ഥാന തൊഴിലാളി പെട്രോൾ പമ്പിൽ നിന്ന് ഒന്നര ലക്ഷം രൂപയും കവർന്ന് മുങ്ങി. വിശ്വസ്തനായ ജീവനക്കാരനെന്ന് മാനേജ്‌മെന്റിനെയും സഹപ്രവർത്തകരെയും വിശ്വസിപ്പിച്ച ശേഷമാണ് ആസാംകാരനായ റഷീദ് എന്ന ഇരുപത്തിരണ്ടുകാരൻ ഇന്നു പുലർച്ചെ പണവുമായി കടന്നത്. പെട്രോള്‍ പമ്പിലെ 'എംപ്ലോയി ഓഫ് ദ മന്ത്' എന്ന അംഗീകാരമൊക്കെ നേടിയാണ് അസംകാരനായ റഷീദ് കേവലം മൂന്നു മാസം കൊണ്ട് കോട്ടയം ഗാന്ധിനഗറിലെ പി.സി. ചെറിയാൻ ആൻഡ് കോ എന്ന പെട്രോൾ പമ്പിലെ മാനേജ്മെന്റിന്റെയും സഹപ്രവർത്തകരുടെയുമൊക്കെ വിശ്വസ്തനായത്. 


മികച്ച ജോലിക്കാരനായി പേരെടുത്തതിന് തൊട്ടുപിന്നാലെ അപ്രതീക്ഷിതമായാണ് റഷീദ് ഇന്ന് പുലര്‍ച്ചെ തന്നെ വിശ്വസിച്ചവരെയെല്ലാം കബളിപ്പിച്ച് പമ്പിലെ കലക്ഷന്‍ തുകയായ കിട്ടിയ ഒന്നരസ ലക്ഷം രൂപയുമായി സ്ഥലം വിട്ടത്. പമ്പിനോട് ചേർന്ന് തന്നെയുള്ള മുറിയിലായിരുന്നു റഷീദിന്റെ കിടപ്പ്. എന്നും രാവിലെ ആറരയോടെ സൂപ്പർവൈസറും മറ്റ് ജീവനക്കാരും എത്തുമ്പോൾ മാത്രം ഉണർന്നിരുന്ന റഷീദ് ഇന്ന് ഏറെ നേരത്തെ ഉണർന്നു റെഡിയായിരുന്നു. സൂപ്പർവൈസർ എത്തി ഓഫിസ് മുറി തുറന്നതിനു പിന്നാലെ എല്ലാവരുടെയും കണ്ണുവെട്ടിച്ച് അലമാരയിലിരുന്ന ഒന്നരലക്ഷം രൂപ കൈക്കലാക്കിയശേഷം ചായ കുടിക്കാൻ എന്ന് പറഞ്ഞ് പുറത്തേക്ക് പോയ റഷീദ് പിന്നീട് തിരിച്ചുവന്നില്ല.

പണമെടുത്ത് കടന്നുകളഞ്ഞത് റഷീദ് ആണെന്ന് ഉറപ്പാണെന്നും പമ്പിലെ യൂനിഫോമില്‍ തന്നെയാണ് ഇറങ്ങിപ്പോയതെന്നും പോകുന്നതിന് മുമ്പ് ഫോണില്‍ ആരോടൊക്കെയോ സംസാരിച്ചിരുന്നുവെന്നും സൂപ്പര്‍വൈസര്‍ മോഹനന്‍ പറഞ്ഞു,.ഒരൊറ്റ മുങ്ങലായിരുന്നു.
ജോലി ചെയ്ത മൂന്നു മാസത്തിനിടെ ഒരിക്കൽപോലും മോശമായി പെരുമാറുകയോ സംശയത്തിന് ഇട നൽകുകയോ ചെയ്യാതിരുന്ന തൊഴിലാളി തന്നെ പണവുമായി മുങ്ങിയതിന്റെ അമ്പരപ്പിലാണ് പമ്പുടമയും പമ്പിലെ മറ്റു ജീവനക്കാരും. സംഭവത്തില്‍ കേസെടുത്ത ഗാന്ധിനഗർ പോലീസ് റഷീദിനായി കോട്ടയം ജില്ലയിൽ ആകെ തിരച്ചിൽ തുടരുകയാണ്.
എഎസ്ഐയെ മുന്‍ എസ്.ഐ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; ആക്രമണം പ്രകോപനമില്ലാതെയെന്ന് സുനില്‍കുമാര്‍

PREV
Read more Articles on
click me!

Recommended Stories

ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍
റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു