കണ്ണീര്‍മഴയില്‍ പെട്ടിമുടി; ദുരന്തത്തില്‍ പൊലിഞ്ഞവര്‍ക്ക് ഒന്നാം വാര്‍ഷികത്തില്‍ പ്രണാമം

Published : Aug 06, 2021, 06:14 PM ISTUpdated : Aug 06, 2021, 07:03 PM IST
കണ്ണീര്‍മഴയില്‍ പെട്ടിമുടി; ദുരന്തത്തില്‍ പൊലിഞ്ഞവര്‍ക്ക് ഒന്നാം വാര്‍ഷികത്തില്‍ പ്രണാമം

Synopsis

മൂന്നിടങ്ങളിലായി മരിച്ച 66 പേരുടെ ശവകുടീരങ്ങളാണ് ഉണ്ടായിരുന്നത്. ബന്ധുക്കള്‍ തന്നെയാണ് മതപരമായ ചടങ്ങുകള്‍ നടത്തിയത്. ദേവികുളം എം.എല്‍.എ അഡ്വ. എ. രാജാ രാവിലെ 9 മണിയോടെ എത്തി ശവകുടീരങ്ങളില്‍ പൂക്കള്‍ അര്‍പ്പിച്ചു.  

ഇടുക്കി: ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലും കണ്ണീര്‍ തോരാതെ പെട്ടിമുടി. അപകടത്തില്‍ മരിച്ചവരെ അടക്കിയ സ്ഥലത്ത് തൊഴിലാളികളും ബന്ധുക്കളും പ്രാര്‍ത്ഥനകളും ചടങ്ങുകളും നടത്തി. നൂറു കണക്കിന് ആളുകളാണ് പെട്ടിമുടിക്കു സമീപമുള്ള രാജമലയില്‍ മരിച്ചവരെ സംസ്‌കരിച്ച സ്ഥലത്ത് പ്രാര്‍ത്ഥനക്കും ചടങ്ങുകള്‍ക്കുമായെത്തിയത്. കൊവിഡ് പ്രൊട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു ചടങ്ങുകള്‍ സംഘിപ്പിച്ചിരുന്നില്ലെങ്കിലും  ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ ആളുകളെത്തി. 

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ ശവകുടീരങ്ങളില്‍ ബന്ധുക്കളും നാട്ടുകാരും ഉപചാരമര്‍പ്പിക്കുന്നു

മൂന്നിടങ്ങളിലായി മരിച്ച 66 പേരുടെ ശവകുടീരങ്ങളാണ് ഉണ്ടായിരുന്നത്. ബന്ധുക്കള്‍ തന്നെയാണ് മതപരമായ ചടങ്ങുകള്‍ നടത്തിയത്. ദേവികുളം എം.എല്‍.എ അഡ്വ. എ. രാജാ രാവിലെ 9 മണിയോടെ എത്തി ശവകുടീരങ്ങളില്‍ പൂക്കള്‍ അര്‍പ്പിച്ചു. മരിച്ച തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന കെഡിഎച്ച്പി കമ്പനിയിലെ മാനേജിംഗ് ഡയറക്ടര്‍ മാത്യു എബ്രഹാം രാവിലെ ഏഴു മണിക്കു തന്നെ രാജമലയിലെത്തി സ്മരണാജ്ഞലി അര്‍പ്പിച്ചു. കൊവിഡ് പ്രൊട്ടോക്കോള്‍ കണക്കിലെടുത്ത് കമ്പനി ഉദ്യോഗസ്ഥര്‍ വിവിധ സമയങ്ങളിലായാണ എത്തിയത്. 

കമ്പനി വൈസ് പ്രസിഡന്റ് മോഹന്‍ വര്‍ഗീസ്, ജനറല്‍ മാനേജര്‍ ബി.പി.കരിയപ്പ, സീനിയര്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ ഉപചാരമര്‍പ്പിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ നിരവധി പേര്‍ എത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം എം. ഭവ്യ, മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി, വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്റര്‍ എന്നിവരും മൂന്നാര്‍ ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉപചാരമര്‍പ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ