
പറവൂർ: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെക്കിനേഴത്ത് വീട്ടിൽ വിജിൽ കുമാറിനെ(37) ആണ് ഇന്ന് പുലർച്ചെ രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അയൽ വീട്ടിലെ യുവാവ് അന്വേക്ഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഏഴിക്കരയിൽ ലവൻഡർ എന്ന പേരിൽ സ്റ്റുഡിയോ നടത്തുകയായിരുന്നു.
കൊവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന യുവാവ് സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. സ്റ്റുഡിയോയിൽ നിന്നുള്ള വരുമാനം വളരെ കുറഞ്ഞതും ഇയാളെ വിഷമിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാന്‍സർ ബാധിതയായിരുന്ന വിജിലിന്റെ അമ്മ രണ്ട് വർഷം മുൻപാണ് മരിച്ചത്. സജനയാണ് ഭാര്യ, നാലു വയസുകാരനായ മകനുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക HELP LINE 1056, 0471-2552056)
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam