പിക്ക്അപ്പ് വാൻ ഗുഡ്സ് ഓട്ടോറിക്ഷയിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ ഡ്രൈവർ മരിച്ചു

Published : Mar 04, 2024, 06:16 PM IST
പിക്ക്അപ്പ് വാൻ ഗുഡ്സ് ഓട്ടോറിക്ഷയിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ ഡ്രൈവർ മരിച്ചു

Synopsis

ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്പലപ്പുഴ: പിക്ക് അപ് വാൻ ഗുഡ്സ് ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവർ മരിച്ചു. ആലപ്പുഴ പുറക്കാട് പുത്തൻചിറ വീട്ടിൽ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ  ദേശീയപാതയിൽ പുറക്കാട് പഴയങ്ങാടിയിലാണ് അപകടമുണ്ടായത്. ഗുഡ്സ് ഓട്ടോറിക്ഷയുടെ പുറകിൽ പിക്ക് അപ് വാനിടിച്ചായിരുന്നു അപകടമുണ്ടായത്. 

വാഹനങ്ങൾ കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞ് റോഡിൽ വീണ് കുഞ്ഞുമോന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ അദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ - സീന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു