തിരുവനന്തപുരത്ത് അമ്പതടിയോളം ആഴമുള്ള സ്വീവേജ് ടാങ്കിലേക്ക് തൊഴിലാളികള്‍ വീണു, 2പേര്‍ക്ക് ഗുരുതര പരിക്ക്

Published : Mar 04, 2024, 05:42 PM ISTUpdated : Mar 04, 2024, 05:53 PM IST
തിരുവനന്തപുരത്ത് അമ്പതടിയോളം ആഴമുള്ള സ്വീവേജ് ടാങ്കിലേക്ക് തൊഴിലാളികള്‍ വീണു, 2പേര്‍ക്ക് ഗുരുതര പരിക്ക്

Synopsis

ഗുരുതര പരിക്കേറ്റ തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിരുവന്തപുരം: അമ്പതടി താഴ്ചയുള്ള സ്വീവേജ് ടാങ്കിൽ വീണ് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം വെൺപാലവട്ടത്താണ് അപകടം. പശ്ചിമ ബംഗാൾ സ്വദേശി പിന്‍റോ, ജാർഖണ്ഡ് സ്വദേശി അഫ്താബ് എന്നിവർക്കാണ് പരിക്ക്. ഗുരുതര പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാട്ടര്‍ അതോറിറ്റിയുടെ അമ്പതടിയോളം ആഴമുള്ള കൂറ്റൻ സ്വിവറേജ് ടാങ്കിൽ ക്രെയിനിൽ ഹിറ്റാച്ചി ഇറക്കി.

തുടര്‍ന്ന് തൊഴിലാളികളെ ഇറക്കുന്നതിനിടെ ക്രെയിനിന്‍റെ ഉരുക്കു വടം പൊട്ടി തൊഴിലാളികൾ വീഴുകയായിരുന്നു. അഗ്നിരക്ഷാ സേനാ രണ്ടു മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെടുത്തത്. നിര്‍മ്മാണത്തിലിരിക്കുന്ന ടാങ്കിലാണ് അപകടമുണ്ടായത്. ടാങ്കിലേക്ക് വീണ തൊഴിലാളികള്‍ മണ്ണില്‍ പുതഞ്ഞുപോവുകയായിരുന്നു. സ്ട്രക്ചര്‍ കെട്ടിയിറക്കിയാണ് തൊഴിലാളികളെ മുകളിലേക്ക് കയറ്റിയത്. 


സിദ്ധാര്‍ത്ഥന്‍റെ മരണം; കോളേജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നവര്‍ക്ക് വീട്ടിൽ പോകുന്നതിന് വിലക്ക്

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി