ബസ് സ്റ്റാൻഡിൽ പെട്ടെന്ന് പോക്കറ്റടി ബഹളം, ട്രാഫിക് കൺട്രോളര്‍ കാര്യം നോക്കി തിരികെ വന്നപ്പോൾ 397 ബസ് പാസുകളും പണവുമടങ്ങിയ പെട്ടിയുമായി കള്ളൻ പോയി

Published : Sep 29, 2025, 02:22 PM IST
Bus stand bengaluru

Synopsis

പോക്കറ്റടിക്കാരെച്ചൊല്ലിയുള്ള ബഹളത്തിനിടെ കൗണ്ടറിൽ നിന്നും മോഷണം നടന്നു. ജീവനക്കാരൻ തർക്കം പരിഹരിക്കാൻ പോയ തക്കം നോക്കി മോഷ്ടാവ്, 40,000 രൂപയും 397 ബസ് പാസുകളും സ്വൈപ്പിംഗ് മെഷീനും അടങ്ങിയ ബോക്സ് കടത്തിക്കൊണ്ടുപോയി. 

ബെംഗളൂരു: പോക്കറ്റടിക്കാരെന്ന് ആരോപിച്ച് യാത്രക്കാർ രണ്ടുപേരെ പിടികൂടി തർക്കമുണ്ടായതിനിടെ ഉണ്ടായ തിരക്കിനിടയിൽ അവസരം മുതലെടുത്ത് ബിഎംടിസി ബസ് സ്റ്റാൻഡിൽ മോഷണം. ഷിവാജിനഗർ ബിഎംടിസി ബസ് സ്റ്റാൻഡിലെ ബസ് പാസ് കൗണ്ടറിൽ നിന്ന് പണവും പാസുകളും സ്വൈപ്പിംഗ് മെഷീനും അടങ്ങിയ അലുമിനിയം ബോക്സാണ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത്. ഏകദേശം 40,000 രൂപയിലധികം പണം, 397 ഓളം പ്രതിമാസ ബസ് പാസുകൾ, ഒരു സ്വൈപ്പിംഗ് മെഷീൻ എന്നിവയാണ് നഷ്ടപ്പെട്ടത്.

സംഭവം നടന്നതിങ്ങനെ

ബിഎംടിസി ബസ് സ്റ്റേഷനിലെ ട്രാഫിക് കൺട്രോളറായ ശിവലിംഗപ്പ (47) നൽകിയ പരാതി പ്രകാരം, സെപ്റ്റംബർ 25-ന് വൈകുന്നേരം 6:55 നും 7 മണിക്കും ഇടയിലാണ് സംഭവം. പാസ് കൗണ്ടറിൽ ഡ്യൂട്ടിയിലായിരുന്ന ശിവലിംഗപ്പ, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം വരെ പാസുകൾ നൽകിയതിലൂടെ 40,000 രൂപയിലധികം ശേഖരിച്ചിരുന്നു. വൈകീട്ട് 6:50 ഓടെ, കൗണ്ടറിലെത്തിയ ഒരു ജീവനക്കാരൻ ആദ്യത്തെയും രണ്ടാമത്തെയും പ്ലാറ്റ്‌ഫോമുകളിൽ ചില യാത്രക്കാർ ബഹളമുണ്ടാക്കുന്നുണ്ടെന്നും സ്ഥിതി നിയന്ത്രിക്കാനാകുന്നില്ലെന്നും ശിവലിംഗപ്പയെ അറിയിച്ചു. ഇതറിഞ്ഞ ശിവലിംഗപ്പ പണവും ബസ് പാസുകളും സ്വൈപ്പിംഗ് മെഷീനും ഒരു ബോക്സിലിട്ട് പൂട്ടി. ശേഷം കൗണ്ടറിൻ്റെ വാതിൽ അടച്ച് പ്ലാറ്റ്‌ഫോമിലേക്ക് പോയി. അവിടെ പോക്കറ്റടിക്കാരെന്ന് സംശയം തോന്നിയ ചിലരെ യാത്രക്കാർ പിടികൂടി പേഴ്സും മൊബൈൽ ഫോണുകളും മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു.

ബോക്സ് കാണാതായി, സിസിടിവി ദൃശ്യം തുണയായി

ജീവനക്കാർക്ക് നിർദ്ദേശങ്ങൾ നൽകി കൗണ്ടറിലേക്ക് തിരിച്ചെത്തിയ ശിവലിംഗപ്പ കണ്ടത് വാതിൽ തുറന്നു കിടക്കുന്നതും ബോക്സ് കാണാത്തതുമാണ്. നഷ്ടപ്പെട്ട പ്രതിമാസ പാസുകൾക്ക് 035117, 035118 എന്നിങ്ങനെ തുടങ്ങുന്ന സീരിയൽ നമ്പറുകളുണ്ടായിരുന്നതായി അദ്ദേഹം പോലീസിനെ അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു മോഷ്ടാവ് കൗണ്ടറിൻ്റെ വാതിൽ തുറന്ന് ബോക്സ് എടുത്തുകൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

ബിഎൻഎസ് (BNS) സെക്ഷൻ 305 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും, മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംശയാസ്പദമായ പോക്കറ്റടി സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നും എന്നാൽ കൗണ്ടർ വിടുന്നതിന് മുമ്പ് പരാതിക്കാരൻ കൂടുതൽ ശ്രദ്ധിക്കണമായിരുന്നുവെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൗണ്ടർ പൂട്ടിയിടുകയോ അല്ലെങ്കിൽ സഹപ്രവർത്തകനെ കാവൽ നിർത്തിയോ പോകേണ്ടതായിരുന്നു എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്
കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്