പിക്കപ്പ് വാനും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ദമ്പതിമാരടക്കം മൂന്നുപേർക്ക് പരിക്ക്

Published : Jul 23, 2021, 11:14 PM IST
പിക്കപ്പ് വാനും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ദമ്പതിമാരടക്കം മൂന്നുപേർക്ക് പരിക്ക്

Synopsis

പിക്കപ്പ് വാനും കാറും സ്കൂട്ടറും കൂട്ടിയിടിച്ച്  ദമ്പതിമാരടക്കം മൂന്ന് പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികരായ കരുവാറ്റ പ്രസന്നാലയത്തിൽ സനൽ കുമാർ (51) ഭാര്യ സേതുലക്ഷ്മി (47) പിക്കപ്പ് വാൻ ഡ്രൈവർ തമിഴ്‌നാട്  സ്വദേശി പ്രണവ് (30) എന്നിവർക്കാണ് പരിക്കേറ്റത്

ഹരിപ്പാട്: പിക്കപ്പ് വാനും കാറും സ്കൂട്ടറും കൂട്ടിയിടിച്ച്  ദമ്പതിമാരടക്കം മൂന്ന് പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികരായ കരുവാറ്റ പ്രസന്നാലയത്തിൽ സനൽ കുമാർ (51) ഭാര്യ സേതുലക്ഷ്മി (47) പിക്കപ്പ് വാൻ ഡ്രൈവർ തമിഴ്‌നാട്  സ്വദേശി പ്രണവ് (30) എന്നിവർക്കാണ് പരിക്കേറ്റത്.

 ദേശീയപാതയിൽ ഡാണപ്പടി പാലത്തിൽ  ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. അടൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ കരുവാറ്റ ഭാഗത്തുനിന്നും വന്ന കാറിൽ ഇടിക്കുകയും പിറകിൽ വരികയായിരുന്ന സ്കൂട്ടറിലേക്ക് കാറിടിച്ചുമാണ് അപകടം ഉണ്ടായത്. 

പരിക്കേറ്റ ദമ്പതികളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പരുക്ക് ഗുരുതരമായതിനാൽ  വിദഗ്ധചികിത്സയ്ക്കായി പരുമലയിലെ  സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിക്കപ്പ് ഡ്രൈവറെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും, പൊലീസും  നാട്ടുകാരും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്