സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കണ്ണൂരിൽ 3കോളേജ് വിദ്യാർഥികൾക്കെതിരെ കേസ്

Published : Feb 14, 2025, 11:28 AM ISTUpdated : Feb 14, 2025, 12:14 PM IST
സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കണ്ണൂരിൽ 3കോളേജ് വിദ്യാർഥികൾക്കെതിരെ കേസ്

Synopsis

കണ്ണൂരിൽ മൂന്ന് കോളേജ് വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. ഷാൻ, അഖിൽ,ഷാരോൺ എന്നിവർക്കെതിരെ കരിക്കോട്ടക്കരി പൊലീസ് ആണ് കേസെടുത്തത്. 

കണ്ണൂർ: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രീതിയിൽ പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥികൾക്കെതിരെ കണ്ണൂരിൽ കേസ്. സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥികളായ ഷാൻ, ഷാരോൺ, അഖിൽ എന്നിവർക്കെതിരെയാണ് കരിക്കോട്ടക്കരി പൊലീസ് കേസെടുത്തത്. രക്ഷിതാക്കളുടെയും പ്രിൻസിപ്പലിന്‍റെയും പരാതിയിലാണ് നടപടി. സഹപാഠികൾ തന്നെയാണ് പ്രതികളുടെ  ഫോണിൽ നിന്ന് ചിത്രങ്ങൾ കണ്ടെത്തിയത്. ഒരാളുടെ ഫോണിൽ ചിത്രമെടുത്ത സഹപാഠികൾ അത് ഫോൺ ഗ്യാലറിൽ തിരയുന്നതിനിടെയാണ് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് അധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കുകയായിരുന്നു. ഫോണുകൾ കസ്റ്റഡിയിലെടുത്ത പൊലീസ്, ചിത്രങ്ങൾ ഇവർ എവിടെയെല്ലാം പ്രചരിപ്പിച്ചെന്ന് പരിശോധിക്കുകയാണ്.

സ്കൂളിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ: ക്ലർക്ക് ലീവെടുത്തു; വിശദീകരിച്ച് പ്രിൻസിപ്പൽ; ആരോപണവുമായി കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്