ബൈക്കിൽ 'റിവേഴ്സ്' യാത്ര; വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

Published : Aug 04, 2026, 07:50 AM IST
reverse driving

Synopsis

കഴിഞ്ഞ ദിവസം ഇടപ്പള്ളി ഭാഗത്തെ റോഡിലൂടെ അപകടകരമായി സഞ്ചരിച്ച ബൈക്കിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു.

കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച വിദ്യാർഥിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനൊപ്പം നിർബന്ധമായും ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ നിർദേശിച്ചു. കഴിഞ്ഞ ദിവസം ഇടപ്പള്ളി ഭാഗത്തെ റോഡിലൂടെ അപകടകരമായി സഞ്ചരിച്ച ബൈക്കിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു. കുസാറ്റിലെ സഹപാഠിയായ വിദ്യാർഥിയാണ് ബൈക്കിന് പിന്നിൽ റിവേഴ്സ് ആയി തിരിഞ്ഞിരുന്ന് യാത്ര ചെയ്തത്. ഹെൽമെറ്റില്ലാതെ മൂന്ന് പേരെ കയറ്റി ബൈക്ക് ഓടിച്ച മറ്റൊരു വിദ്യാർഥിക്കെതിരെയും കർശന നടപടി സ്വീകരിക്കും. ഇയാളുടെ ഡ്രൈവിങ് ലൈസൻസും സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം അപകടകരമായ വാഹനമോടിക്കലുകൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധനയും നടപടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച, പ്രതിയെ 3 മണിക്കൂറിൽ പൊക്കി പൊലീസ്
ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി, കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി, അറസ്റ്റ്