
തിരുവനന്തപുരം: പരിശീലകൻ മോശമായി പെരുമാറുകയും അവഹേളിക്കുകയും ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ (Rajiv Gandhi Aviation Academy) പൈലറ്റ് ട്രെയിനിയായ (pilot Trainee) പെൺകുട്ടി നാടുവിട്ടു. (Trainer) പരിശീലകന്റെ പെരുമാറ്റത്തിൽ മനം നൊന്താണ് പെൺകുട്ടി നാടുവിട്ടതെന്നും സംഭവത്തെക്കുറിച്ച പരാതി നൽകിയിട്ടും പൊലീസ് നടപടിയൊന്നും എടുത്തില്ലെന്നും ആരോപണമുണ്ട്. കന്യാകുമാരിയിൽ നിന്നും 20 മണിക്കൂർ നേരത്തെ അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് ബന്ധുക്കൾക്ക് ശബ്ദ സന്ദേശം അയച്ചതിന് ശേഷം പെൺകുട്ടി നാടുവിട്ട് പോയത്. മാസങ്ങൾക്ക് മുമ്പുള്ള പരിശീലന പറക്കലിന്റെ സമയത്ത് പരിശീലകൻ പെൺകുട്ടിക്ക് നേർക്ക് അതിക്രമം നടത്തി എന്ന് പരാതി ഉയർന്നിരുന്നു. പരാതിയിൽ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല. സംഭവത്തിൽ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയും അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ നിരന്തരം കളിയാക്കിയിരുന്നു. കൂടാതെ സഹപാഠികളുടെ ഭാഗത്തും നിന്നും അവഹേളനം നേരിടേണ്ടി വന്നതായി പെൺകുട്ടി പറയുന്നു. ഈ സാഹചര്യത്തിലാണ് പെൺകുട്ടി നാടുവിട്ടത്. പെൺകുട്ടിയുടെ ശബ്ദ സന്ദേശം ലഭിച്ച ബന്ധുക്കൾ വലിയ തുറ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam