കായംകുളത്ത് പിങ്ക് പൊലീസിന്‍റെ കാറിടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക്

Published : Apr 26, 2019, 11:16 PM IST
കായംകുളത്ത് പിങ്ക് പൊലീസിന്‍റെ കാറിടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക്

Synopsis

സംഭവം നടന്ന സ്ഥലത്തു നിന്നും കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് കിലോമീറ്റർ മാത്രമേ ദൂരമുള്ളു. എന്നാല്‍ ഉദ്യോഗസ്ഥർ ആരും തന്നെ സ്ഥലത്ത് എത്തിയില്ല.

കായംകുളം: പിങ്ക് പൊലീസിന്റെ കാറിടിച്ച് അമ്മക്കും മകൾക്കും പരിക്ക്. കായംകുളം കാക്കനാട് ജംഗ്ഷനിലാണ് സംഭവം. സ്‌കൂട്ടറിൽ പോകുകയായിരുന്ന അമ്മക്കും മകൾക്കുമാണ് പരിക്കേറ്റത്. പെരുങ്ങാല താമരശേരിൽ പുത്തൻപുരയിൽ ശശികല (49), മകൾ അബിയ ഷൈജു (13) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.  അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് പിങ്ക് പൊലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്നു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

സംഭവം നടന്ന സ്ഥലത്തു നിന്നും കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് കിലോമീറ്റർ മാത്രമേ ദൂരമുള്ളു. എന്നാല്‍ ഉദ്യോഗസ്ഥർ ആരും തന്നെ സ്ഥലത്ത് എത്തിയിരുന്നില്ല. നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. പിങ്ക് പൊലീസിന്റെ വനിതാ എസ്‌ഐയും ഒരു കോൺസ്റ്റബിളുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍