നഷ്ടപരിഹാരത്തിൽ തീരുമാനമാകും മുൻപ് പ്ലാച്ചിമടയിലെ ഭൂമി ഏറ്റെടുപ്പ്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം

Published : Jun 22, 2024, 03:16 PM ISTUpdated : Jun 22, 2024, 03:18 PM IST
നഷ്ടപരിഹാരത്തിൽ തീരുമാനമാകും മുൻപ് പ്ലാച്ചിമടയിലെ ഭൂമി ഏറ്റെടുപ്പ്; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം

Synopsis

നഷ്ടപരിഹാരത്തിൽ തീരുമാനമാകാതെ ഭൂമി കൈമാറാൻ കോള കമ്പനിയെ അനുവദിച്ചതിലാണ് എതിർപ്പ്

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി. ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടി പൂർണമാവുന്നതിന് മുൻ‍പുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് സമര സമിതിയുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം.

ഭൂമി വിട്ടൊഴിയൽ നിയമ പ്രകാരമാണ് പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ മുൻവശത്തെ സ്ഥലം കൈമാറിയത്. പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിയുടെ കൈവശമുണ്ടായിരുന്ന 35 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂമി വിട്ടൊഴിയൽ നിയമ പ്രകാരം ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രൈമറ്റ് ലിമിറ്റഡ് രേഖാമൂലം നൽകിയത് പരിഗണിച്ചാണ് പാലക്കാട് ആർ ഡി ഒയുടെ നേതൃത്വത്തിൽ ഭൂമിയേറ്റെടുത്തത്. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർച്ചിൽ റവന്യൂ വകുപ്പിന്‍റെ ഉത്തരവ് ഇറങ്ങിയിരുന്നു.

നഷ്ടപരിഹാരത്തിൽ തീരുമാനമാകാതെ ഭൂമി കൈമാറാൻ കോള കമ്പനിയെ അനുവദിച്ചതിലാണ് എതിർപ്പ്. ഭൂമി ഏറ്റെടുത്തതിലൂടെ സർക്കാർ കോള കമ്പനിയെ സഹായിക്കുകയാണ് ചെയ്തതെന്നാണ് പരാതി. നഷ്ടപരിഹാരത്തിൽ തീരുമാനമാകാതെ കോള കമ്പനിയുടെ ഭൂമി ഏറ്റെടുത്ത് മറ്റ് കമ്പനികള്‍ക്ക് കൈമാറുന്നത് ജനവിരുദ്ധമാണെന്നാണ് പരാതി. 

പാലാ - തൊടുപുഴ റോഡിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞു; 15 പേർക്ക് പരിക്ക്
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി