മകനും മരുമകള്‍ക്കും നേരെ നടന്ന ആക്രമണം ആസൂത്രിതം: പി മോഹനൻ

Published : Nov 17, 2018, 05:20 PM ISTUpdated : Nov 17, 2018, 05:40 PM IST
മകനും മരുമകള്‍ക്കും നേരെ നടന്ന ആക്രമണം ആസൂത്രിതം: പി മോഹനൻ

Synopsis

മകനും മരുമകൾക്കും നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് സിപിഎം ജില്ലാ സെക്രെട്ടറി പി മോഹനൻ. പോലീസുണ്ടായിട്ടും സംഘടിതമായി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. 

കോഴിക്കോട്: മകനും മരുമകൾക്കും നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് സിപിഎം ജില്ലാ സെക്രെട്ടറി പി. മോഹനൻ. പോലീസുണ്ടായിട്ടും സംഘടിതമായി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഘപരിവാർ നാടിന്റെ സമാധാനം കെടുത്തുന്നുവെന്നും കലാപം സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ് അക്രമണമെന്നും പി.മോഹനന്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു. 

ഇന്ന് രാവിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകും വഴി പിന്തുടര്‍ന്നു വന്ന ഒരു കൂട്ടം ഹര്‍ത്താലനുകൂലികള്‍ ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും ഭർത്താവ് ജൂലിയസ് നികിതാസിനും നേരെ അക്രമണം നടത്തുകയായിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററുടെ മകനാണ് ജൂലിയസ് നികിതാസ്. 

ഇവര്‍ വരുന്ന വഴി അമ്പലക്കുളങ്ങരയില്‍ വച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും കുറ്റ്യാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി വീണ്ടും ഒരു സംഘമാളുകൾ ഇരുവരെയും ആക്രമിക്കുകയായിരുന്നു.  


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് ബൈക്കിലുള്ളവര്‍ എത്തിയത്; കേച്ചേരിയിൽ കാർ ചില്ലുകൾ കല്ല് ഉപയോഗിച്ച് തകർത്തു, ബമ്പറിനും കേടുപാട്
ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി: സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെത്തി