മോഷ്ടാവില്‍ നിന്നും കണ്ടെടുത്ത പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകള്‍, കോടതി കസ്റ്റഡിയിലുള്ളതിന് പകരം പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ആലോചന

Published : Sep 21, 2026, 10:34 PM IST
TEMPLE TEMPLE

Synopsis

കുന്നംകുളം മക്കാലിക്കാവ് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ പഞ്ചലോഹ വിഗ്രഹം പോലീസ് കണ്ടെടുത്തു.

തൃശൂര്‍: മോഷ്ടാവില്‍ നിന്നും കണ്ടെടുത്ത കുന്നംകുളംമക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ച സാഹചര്യത്തില്‍ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ആലോചനയുമായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍. കഴിഞ്ഞ ദിവസമാണ് മോഷണം പോയ പഞ്ചലോഹ വിഗ്രഹവും പോലീസ് കണ്ടെടുത്തത്. വിഗ്രഹം ഇപ്പോള്‍ കോടതി കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോടതി നടപടികള്‍ക്കുശേഷം വിഗ്രഹം ക്ഷേത്രത്തിന് കൈമാറും. പോലീസ് കണ്ടെടുത്ത വിഗ്രഹം ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ പരിശോധിച്ചപ്പോഴാണ് കേടുപാടുകള്‍ കണ്ടെത്തിയത്. അഷ്ടബന്ധത്തില്‍ ഉറപ്പിച്ചിരുന്ന വിഗ്രഹം ഇളക്കി മാറ്റിയാണ് കൊണ്ടുപോയത്. കാലിന്റെ ഭാഗത്തും മറ്റുചില ഭാഗങ്ങളിലും വിഗ്രഹത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിഗ്രഹത്തിന് ചൈതന്യം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പുതിയ പഞ്ചലോഹ വിഗ്രഹം നിര്‍മ്മിച്ച് പുനഃപ്രതിഷ്ഠ നടത്തുവാനാണ് ആലോചന. കോടതി റിമാന്റ് ചെയ്ത മോഷ്ടാവിനെ അടുത്ത ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അതിനു ശേഷം തെളിവെടുപ്പിനായി ക്ഷേത്രത്തില്‍ കൊണ്ടുവരും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവനക്കാരും ഉടമയും ഇല്ലാത്ത ഉച്ചനേരം, മലഞ്ചരക്ക് കടയിൽ കയറി മോഷണം നടത്തി മുങ്ങി: പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍
താമരക്കുളത്ത് കണ്ടത് ഇരുതലമൂരിയല്ല, പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന കവചവാലനെന്ന് വനം വകുപ്പ്; സുരക്ഷിതമായി തുറന്നുവിട്ടു