പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടറിലെത്തി മർദ്ദിച്ചു, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; സംഘത്തിലെ ഒരാള്‍ പിടിയില്‍

Published : Feb 24, 2023, 10:19 PM IST
പ്ലസ് വൺ വിദ്യാർഥിയെ സ്കൂട്ടറിലെത്തി മർദ്ദിച്ചു, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; സംഘത്തിലെ ഒരാള്‍ പിടിയില്‍

Synopsis

സിസിടിവി പരിശോധനയിൽ വിദ്യാർത്ഥികൾ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.  


ഹരിപ്പാട്: സ്കൂളിന് സമീപം വെച്ച് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച അക്രമി സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. കുമാരപുരം അനന്തപുരം കെ കെ കെ വി എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ തിങ്കളാഴ്ച വൈകിട്ട് സ്കൂളിൽ നിന്നും കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് പോകുമ്പോൾ സ്കൂട്ടറിൽ എത്തി മർദ്ദിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുമാരപുരം പൊത്തപ്പള്ളി കാട്ടൂർ വീട്ടിൽ വിഷ്ണു (29) പിടിയിലായത്. 

ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയും ആയിരുന്നു. സിസിടിവി പരിശോധനയിൽ വിദ്യാർത്ഥികൾ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.  കായംകുളം ഡിവൈ എസ് പി അജയ് നാഥിന്റെ നിർദ്ദേശനുസരണം എസ് എച്ച് ഒ ശ്യാംകുമാർ വിഎസ്, സബ്ഇൻസ്പെക്ടർ ഷൈജ, എ എസ് ഐ സുജിത്ത് സീനിയർ സിപിഒ മാരായ സുരേഷ്, മഞ്ജു, സിപിഒ മാരായ നിഷാദ്, സുരേഷ്, നിസാം, മനു, എന്നിവരുടെ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു പ്രതി ഒളിവിലാണ്.

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു, കോഴിക്കോട്ട് നഗരമധ്യത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

PREV
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി