
കോഴിക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി സ്കൂളിനു മുന്നിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കൊടുവള്ളി ഞെള്ളോറമ്മൽ സാലാം-ഫൗസിയ ദമ്പതികളുടെ മകൻ ഫസലാണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്.
മണിമലയിൽ വീടിന് തീപിടിച്ച് അമ്മ മരിച്ചു, അച്ഛനും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ
ഇന്ന് കോഴിക്കോട് നഗര മധ്യത്തിൽ നടന്ന അപകടത്തിൽ ദമ്പതികൾ മരിച്ചു. കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 ) എന്നിവരാണ് മരിച്ചത്. മാനാഞ്ചിറയിൽ വെച്ചാണ് അപകടമുണ്ടായത്. ബസ് ബൈക്കിന് പിന്നിൽ ഇടിച്ചതാണ് അപകട കാരണമെന്നും ബസിന്റെ പിൻചക്രം ഇരുവരുടേയും ദേഹത്ത് കയറിയിറങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു.