കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Published : Dec 01, 2022, 04:45 PM ISTUpdated : Dec 04, 2022, 12:25 AM IST
കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

രാവിലെ തൂങ്ങിയ നിലയില്‍ കണ്ട അഞ്ജനയെ ഉടന്‍ പരിയാരത്തെ ഗവൺമെന്‍റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.

കണ്ണൂർ: കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനകത്താണ് പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഗണേശന്‍ - ലതിക ദമ്പതികളുടെ മകൾ അഞ്ജന ആണ് മരിച്ചത്. ഇന്ന് രാവിലെ തൂങ്ങിയ നിലയില്‍ കണ്ട അഞ്ജനയെ ഉടന്‍ പരിയാരത്തെ ഗവൺമെന്‍റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പ്രതികള്‍ പൊലീസ് സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു, പൊലീസുകാരെ ആക്രമിച്ചു

അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി എന്നതാണ്. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തി മൂന്ന് വയസായിരുന്നു ഷിജുവിന് ഉണ്ടായിരുന്നത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ ഷിജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം ബന്ധുക്കള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം നിലയിലുള്ള മുറിയിലേക്ക് പോയ ഷിജുവിനെ പിന്നെ താഴേക്ക് കണ്ടില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാന്‍ തൂക്കാനുപയോഗിക്കുന്ന ക്ലിപ്പിൽ തൂങ്ങി നില്‍ക്കുന്നതായാണ് വീട്ടുകാർ കണ്ടത്. വീട്ടുകാർ വാതിൽ ചവിട്ടിത്തുറന്ന് ഷിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു.

2016 ലാണ് ഷിജു പ്രതിയായ സൂര്യ കൊലക്കേസ് നടന്നത്. അന്നേ വഷം ജനുവരി 27 -ന് രാവിലെ 10 മണിയോടെ ആറ്റിങ്ങൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന്‍റെ സമീപത്തുള്ള ഇടവഴിയിൽ വച്ച് നഴ്സായിരുന്ന 26 വയസുള്ള സൂര്യയെയാണ് ഷിജു വെട്ടിക്കൊലപ്പെടുത്തിയത്. കേസിന്‍റെ ആദ്യത്തെ സാക്ഷിവിസ്താരം പൂർത്തിയായിരുന്നു. തുടർവാദങ്ങൾക്കായി അടുത്ത മാസത്തേക്ക് കേസ് മാറ്റിവച്ചിരുന്നു. ഇതിനിടെയാണ് ഷിജുവിന്‍റെ ആത്മഹത്യ.

ആറ്റിങ്ങൽ സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു

PREV
click me!

Recommended Stories

റെയിൽവെ സ്റ്റേഷനിൽ നിന്ന് പോയ ഓട്ടോയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്തുടർന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി
'90 ദിവസം ജയിലിൽ ഇട്ടു, ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കും', ദിലീപ് അഗ്നിശുദ്ധി വരുത്തിയെന്ന് സുരേഷ് കുമാര്‍