
ചാരുംമൂട്: നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്ലസ് വൺ വിദ്യാർഥിക്ക് പൊലീസ് സ്റ്റേഷനിൽ വച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു. ഇത് പൊലീസിന്റെ അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്കി. ചുനക്കര കോമല്ലൂർ വെട്ടത്തു പറമ്പിൽ അനു സജിയുടെ മകൻ സിജിൻ (16) നാണ് പരിക്കേറ്റത്. സ്റ്റേഷന്റെ നിർമാണ ജോലികൾ നടക്കുന്നതിനിടെ കട്ടിങ് യന്ത്രത്തിൽ നിന്നും ബ്ലേഡ് തെറിച്ചു വീണ് അപകടമുണ്ടായതെന്നാണ് വിവരം. മുഖത്തും വായ്ക്കുള്ളിലുമായി പതിനഞ്ചോളം തുന്നലുണ്ട്. സജിൻ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ട് 5-30 ഓടെയാണ് ചാരുംമൂട്ടിൽ ട്യൂഷന് വന്ന സിജിനെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ വച്ച് കുട്ടികൾ തമ്മിൽ തല്ലുണ്ടായതിന്റെ പേരിൽ നിരപരാധിയായ തന്റെ മകനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നുവെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു. സ്റ്റേഷനിലായ മകനെ ഇറക്കാൻ പൊതു-പ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. എന്നാൽ സി. ഐയോ എസ്. ഐയേ വരാതെ വിടാൻ കഴിയില്ലെന്ന് പൊലീസുകാർ അറിയിച്ചത്. എന്നാൽ 8.30 വരെ ഉയർന്ന ഉദ്യോഗസ്ഥർ എത്തിയില്ലെന്നും സ്റ്റേഷനു മുന്നിൽ കാത്തു നിൽക്കുമ്പോഴാണ് നിർമാണ നടക്കുന്ന കെട്ടിടത്തിനുള്ളിൽ നിന്നും മകന്റെ നിലവിളികേട്ടതെന്നും ഓടിച്ചെല്ലുമ്പോൾ മുഖമാകെ ചോരയിൽ മുങ്ങിയ മകനെയാണ് കണ്ടതെന്നും പരാതിയിൽ പറയുന്നു. കെട്ടിടത്തിനു മുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നും മൂർച്ചയുള്ള എന്തോ മകന്റെ മുഖത്ത് പതിച്ചാണ് പരിക്കേറ്റതെന്നും ആശുപത്രിയിലെത്തിക്കാൻ പൊലീസിന്റെ സഹായമുണ്ടായില്ലെന്നും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.
Read Also: തൃശൂരിൽ നടുക്കുന്ന അപകടം; ഭീമൻ കോൺക്രീറ്റ് മിക്സിംഗ് യന്ത്രത്തിനകത്ത് അകപെട്ട് 19 കാരന് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam