ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന വിദ്യാർത്ഥിനി അർദ്ധരാത്രി പുഴയിൽ ചാടി ജീവനൊടുക്കി

Published : Jul 22, 2022, 02:54 PM ISTUpdated : Jul 22, 2022, 03:15 PM IST
ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന വിദ്യാർത്ഥിനി അർദ്ധരാത്രി പുഴയിൽ ചാടി ജീവനൊടുക്കി

Synopsis

തിരുവനന്തപുരം നവോദയ സ്കൂളിലെ വിദ്യാർത്ഥിയായ ജിൻസി ഇന്ന് സ്കൂളിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

കോട്ടയം : തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ ചാടി ജീവനൊടുക്കി. വെട്ടിക്കാട്ട് മുക്ക് പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയാണ് ജീവനൊടുക്കിയത്. 17 കാരിയായ ജിൻസിയാണ് വ്യാഴാഴ്ച അർദ്ധരാത്രി 12.30 ന് പുഴയിൽ ചാടിയത്. വെട്ടിക്കാട്ട് മുക്ക് കുഴിയംതടത്തിൽ പൌലോസിന്റെയും മോളി പൌലോസിന്റെയും മകളാണ്.

തിരുവനന്തപുരം നവോദയ സ്കൂളിലെ വിദ്യാർത്ഥിയായ ജിൻസി ഇന്ന് സ്കൂളിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സ്കൂളിലേക്ക് പോകുന്നതിനാവശ്യമായ സാധനങ്ങളെല്ലാം എടുത്തുവച്ച ശേഷം ഭക്ഷണവും കഴിച്ച് കിടന്ന പെൺകുട്ടി വീട്ടുകാരുറങ്ങിയ ശേഷമാണ്  പുറത്തിറങ്ങിയതെന്നാണ് കരുതുന്നത്. പെൺകുട്ടി പാലത്തിലൂടെ നടന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.

സംഭവത്തിന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവർ ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തി. പുലർച്ചെ രണ്ടരയോടെയാണ് മൃതദേഹം കണ്ടെടുത്തത്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. ജിൻസ്, ജിനു എന്നിവരാണ് സഹോദരങ്ങൾ. 

അരയിലെ ഏലസും ചെരിപ്പും തെളിവായി; തിരുനെല്ലി വനത്തിൽ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു

മാനന്തവാടി: തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പനമരം കൂളിവയൽ സ്വദേശി കുടുക്കിൽ വിറ്റാനിക്കാട് ഹക്കീം (44) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.   കാട്ടിക്കുളം 54 മജിസ്ട്രേറ്റ് കവലയ്ക്ക് സമീപം  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെയാണ് വനത്തനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

Read More: കള്ളാക്കുറിശ്ശിയിൽ പെൺകുട്ടിയുടെ ആത്മഹത്യ; മൃതശരീരം ഏറ്റുവാങ്ങാതെ ബന്ധുക്കൾ

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഹക്കിം ധരിച്ചിരുന്ന ചെരിപ്പും അരയിലെ ഏലസ്സുമാണ് മൃതദേഹം തിരിച്ചറിയുന്നതിന് സഹായകമായത്.  തിരുനെല്ലി എസ്.ഐ. സി.ആർ. അനിൽകുമാർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 20 ദിവസം മുമ്പാണ് ഹക്കീമിനെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് പനമരം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. സൗദയാണ് ഹക്കീമിന്റെ ഭാര്യ. മക്കൾ : ശുഹൈബ്, ഷഹബാസ്, റിസാന. മരുമകൻ : മഹ്റൂഫ്.

Read More : ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം; സിസിടിവി ഉണ്ടായിരുന്നു, ഭാര്യയുടെ ആത്മഹത്യ റെനീസ് തത്സമയം കണ്ടു?

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്ഐ; സംഭവം പാലക്കാട് മുടപ്പല്ലൂരിൽ
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം