
തൃശൂർ : കഴിഞ്ഞദിവസം കരിവന്നൂർ പുഴയിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം മുനയം കനോലി കനാലിൽ കണ്ടെത്തി. പുല്ലൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി അലൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച്ച ഉച്ചയോടെ സൈക്കിളിൽ എത്തിയ അലൻ ക്രിസ്റ്റോ പാലത്തിന്റെ കൈവരിയിൽ നിന്നും പുഴയിലേയ്ക്ക് ചാടുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും ടാക്സി ഡ്രൈവർമാരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിദ്യർത്ഥി പുഴയിലേയ്ക്ക് ചാടുകയായിരുന്നു. സൈക്കിളിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിൽ ഉണ്ടായിരുന്ന നോട്ട് ബുക്കിൽ അലൻ ക്രിസ്റ്റോ എന്ന പേരാണ് എഴുതിയിരുന്നത്. ഒരു ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. പ്രണയ നൈരാശ്യമാണ് എന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുള്ളത്. ഇരിങ്ങാലക്കുട ഫയർഫോഴ്സ് ടീംമും തൃശ്ശൂരിൽ നിന്നും സ്കൂബാ ടീമും പുഴയിൽ തിരച്ചിൽ നടത്തി.
പുഴയിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, പ്രണയ നൈരാശ്യമെന്ന് ആത്മഹത്യ കുറിപ്പ്
കരുനാഗപ്പള്ളിയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു
കൊല്ലം: കരുനാഗപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു. ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലായിരുന്ന കുഞ്ഞിന് ഇന്ന് പുലർച്ചെയോടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണമടഞ്ഞു.
കഴിഞ്ഞ ജൂൺ 24 നാണ് ചോരക്കുഞ്ഞിനെ തറയിൽമുക്കിലെ ഒരു വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കരച്ചിൽ കേട്ട് പ്രദേശവാസിയായ രാജി നടത്തിയ തെരച്ചിലാണ് വീടിന്‍റെ പിന്നിലെ കുറ്റിക്കാട്ടിൽ മുണ്ടിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലേക്കും മാറ്റി. ഉപേക്ഷിച്ചവരെ കണ്ടെത്താൻ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുഞ്ഞിന്റെ മരണം.
'നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ട്', അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളിങ്ങനെ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam