
തൃശൂര്‍: പെരുമ്പടപ്പ് ചെറവല്ലൂരില്‍ വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ സോന(17)യാണ് മരിച്ചത്. പൂക്കരത്തറ ദാറുല്‍ ഹിദായ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. തീപൊള്ളലേറ്റ നിലയില്‍ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയ സമയത്താണ് സംഭവം. വീട്ടിലെ മുകളിലെ നിലയിലെ മുറിയിൽ വച്ചാണ് സോനക്ക് പൊള്ളലേറ്റത്. ബഹളം കേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് സോനയെ ആശുപ്രതിയില്‍ എത്തിച്ചത്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്താണ് കാരണമെന്നതടക്കം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഷേർളിയാണ് അമ്മ. സഹോദരങ്ങള്‍: ഷംന, സജ്‌ന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam