
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പില്‍ മുജീബിന്‍റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് ആലപ്പുഴയിലും ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിട്ടുണ്ട്. ആലപ്പുഴയിൽ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്‍റെ മകൾ ആരതിയാണ് തൂങ്ങിമരിച്ചത്. പുറക്കാട് എസ്.എൻ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോൾ ആരതി പരാജയപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളെ സധൈര്യം നേരിടുക, അതിജീവിക്കാൻ ശ്രമിക്കുക. ആശയക്കുഴപ്പം പരിഹരിക്കാൻ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം ഇതിനായി 1056 എന്ന നമ്പറിൽ വിളിക്കുക)
Also Read: പ്ലസ് ടൂ വിജയശതമാനം 83.87 ; കഴിഞ്ഞ വർഷത്തേക്കാൾ കുറവ്; മുൻവർഷം 87.94 ശതമാനം
തളിപ്പറമ്പിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിൽ ജോലി ചെയ്യുന്ന തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്. ഡി വൈ എസ് പി ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃച്ചംബരത്തെ പരേതനായ മാധവൻ മാസ്റ്ററുടെ മകനാണ് മരിച്ച സജീവൻ.
Also Read: ഇരിങ്ങാലക്കുട കോടതിയിൽ നാടകീയ സംഭവങ്ങൾ; 48 വർഷം തടവിന് ശിക്ഷിച്ച പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam