
ഇടുക്കി: കുമളി ടൗണിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി. ജനസഞ്ചാരം ഏറ്റവും അധികമുള്ള ഭാഗത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് ശനിയാഴ്ച വൈകുന്നേരത്തോടെ മോഷണം പോയത്. മുരിക്കാശ്ശേരി സ്വദേശി രാജേഷിൻ്റ വാഹനമാണ് മോഷ്ടാക്കള്‍ അടിച്ചെടുത്തത്. സ്കൂട്ടറിപ്പോള്‍ തമിഴ്നാട്ടിലാണെന്ന് ഉള്ളതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം കുമിളി - വണ്ടൻമേട് ഭാഗത്തെ റോഡരുകിൽ വാഹനം നിർത്തിയ രാജേഷ് താക്കോൽ എടുക്കാതെ സമീപത്തെ കടയിൽ കയറി. ഈ സമയമാണ് വാഹനവുമായി മോഷ്ടാക്കൾ കടന്നത്. രാജേഷ് പൊലീസിൽ പരാതി നൽകിയതോടെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സ്കൂട്ടർ തമിഴ്നാട് ഭാഗത്തേക്ക് ഓടിച്ചുപോകുന്നതായി കണ്ടെത്തി. രാജക്കാട് മേഖലയിൽ പ്രമോദ് എന്ന സ്വകാര്യ ചാനൽ ജീവനക്കാരൻ്റ ബൈക്ക് സമാനമായി മോഷണം പോയിരുന്നു.എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam