ഒളിവില്‍ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ കര്‍ണാടകയില്‍ നിന്ന് പിടികൂടി

Published : Oct 28, 2020, 09:14 AM IST
ഒളിവില്‍ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ കര്‍ണാടകയില്‍ നിന്ന് പിടികൂടി

Synopsis

പടിഞ്ഞാറത്തറ പത്താംമൈല്‍ സ്വദേശി പുത്തന്‍പുരയില്‍ അബ്ദുള്‍ അസീസ് (45) ആണ് അറസ്റ്റിലായത്...  

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍. പടിഞ്ഞാറത്തറ പത്താംമൈല്‍ സ്വദേശി പുത്തന്‍പുരയില്‍ അബ്ദുള്‍ അസീസ് (45) ആണ് അറസ്റ്റിലായത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസെടുത്തത് മുതല്‍,  അറസ്റ്റ് ഭയന്ന് ഇയാള്‍ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പടിഞ്ഞാറത്തറ എസ്.ഐ. ഇ.കെ. അബൂബക്കറും സംഘവും കര്‍ണാടകയിലെ തുംകൂറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാന്റ് ചെയ്തു.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; പൊലീസ് സേനയിൽ നിന്ന് പുറത്താക്കിയ ആൾ എംഡിഎംഎയുമായി പിടിയിൽ
ലോക്കപ്പില്ലാത്ത പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ തറയിലെ കൊളുത്ത് ഇളക്കി പോക്സോ പ്രതി ചാടിപ്പോയി; തെരച്ചിൽ ഊർജ്ജിതം