
തൃശ്ശൂർ: കൊവിഡ് വ്യാപന തോത് കുറക്കുന്നതിനായി അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓഫീസ് ജീവനക്കാർക്കും സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിലെ കോടതികളിൽ കേസിനായി വരുന്ന അഭിഭാഷകർക്കും വക്കീൽ ഗുമസ്തൻമാർക്കും വളരെ അനിവാര്യമായി ഓഫീസുകൾ സന്ദർശിക്കേണ്ടി വരുന്ന പൊതുജനങ്ങൾക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. തിരിച്ചറിയൽ രേഖയും പ്രവേശന പാസും കാണിച്ച് താഴത്തെ നിലയിലെ പ്രധാന പ്രവേശന കവാടത്തിലെ ഹെൽപ് ഡെസ്‌കിൽ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ സന്ദർശകരെ സിവിൽ സ്‌റ്റേഷനകത്ത് പ്രവേശിപ്പിക്കൂ.
തൃശ്ശൂരിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 730 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 717 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam