പ്രകൃതി വിരുദ്ധ പീഡനം: പോക്‌സോ കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ

Published : Dec 10, 2019, 09:52 PM ISTUpdated : Dec 10, 2019, 10:02 PM IST
പ്രകൃതി വിരുദ്ധ പീഡനം: പോക്‌സോ കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ

Synopsis

ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി പോക്‌സോ കേസിൽപ്പെട്ട പ്രതി നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. 

പരപ്പനങ്ങാടി: പോക്‌സോ കേസിൽപ്പെട്ട് ഒളിവിൽ കഴിഞ്ഞ യുവാവിനെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി കിഴക്കേ പുരക്കൽ ഉമ്മറലി (22) യെയാണ് എസ്.ഐ കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ചെട്ടിപ്പടിയിലെ ഉത്സവപ്പറമ്പിൽ നിന്ന് തിങ്കളാഴ്ച്ച രാത്രി 11 ഓടെ പിടികൂടിയത്. 

ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി പോക്‌സോ കേസിൽപ്പെട്ട പ്രതി നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. 2016ൽ വധശ്രമക്കേസിലും 2018ൽ തമിഴ്‌നാട് സ്വദേശിയുടെ ബാഗ് തട്ടിപ്പറിച്ച് 50000 രൂപ കവർന്ന കേസിലും പ്രതിയാണ് ഉമ്മറലി. 2019 ൽ കൂട്ടി മൂച്ചിയ്ക്ക് സമീപം കൊടക്കാട് വെച്ച് കാർ തകർത്ത് യാത്രക്കാരെ ആക്രമിച്ച സംഭവത്തിലും അരിയല്ലൂരിൽ മത്സ്യ കച്ചവടക്കാരനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസുള്ളതായും പ്രതി മുമ്പ് ജയിൽവാസമനുഷ്ഠിച്ചതായും പൊലീസ് പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോട്ടറിക്കടയിൽ മോഷണം; 5 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരം രൂപയും കവർന്നു
കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്