'എനിക്കും പെൺമക്കളുണ്ട്'; ആലപ്പുഴ ജില്ലാ ജയിലിൽ പോക്സോ പ്രതിയുടെ പല്ലടിച്ച് കൊഴിച്ച് സഹതടവുകാരൻ

Published : Jan 06, 2026, 10:59 AM IST
alappuzha jail

Synopsis

സഹതടവുകാരന് തങ്കപ്പൻ ഏത് കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പൻ പോക്സോ കേസ് പ്രതി ആണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു മർദനം. അടിയേറ്റ് തങ്കപ്പന്‍റെ പല്ല് കൊഴിഞ്ഞിട്ടുണ്ട്.

ആലപ്പുഴ: ആലപ്പുഴ ജില്ല ജയിലിൽ പോക്സോ കേസ് പ്രതിക്ക് സഹതടവുകാരന്‍റെ മർദനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85 കാരനായ തങ്കപ്പൻ എന്നയാളുടെ പല്ല് അടിച്ചു കൊഴിച്ച് സഹതടവുകാരൻ. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മർദ്ദിച്ചത്. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞ ദിവസമാണ് തങ്കപ്പൻ ജയിലിലെത്തിയത്.

സഹതടവുകാരന് തങ്കപ്പൻ ഏത് കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പൻ പോക്സോ കേസ് പ്രതി ആണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു മർദനം. അടിയേറ്റ് തങ്കപ്പന്‍റെ പല്ല് കൊഴിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ തങ്കപ്പനെ മർദ്ദിച്ച സഹതടവുകാരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

വീഡിയോ സ്റ്റോറി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം മകളുടെ മരണം, ചിതറയിൽ ജീവനൊടുക്കാൻ ശ്രമിച്ച മുൻ വാർഡ് മെമ്പറും മരിച്ചു; ആത്മഹത്യകുറിപ്പ് കണ്ടെത്തി
ലോഡ്ജിൽ മിന്നൽ പരിശോധന, യുവാവിന്റെയും യുവതിയുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയടക്കം പിടിയിൽ