രാത്രി 11 മണിക്ക് കൈവിലങ്ങ് ഊരി പോക്സോ കേസ് പ്രതി സ്റ്റേഷനിൽ നിന്ന് ചാടി, ഒളിച്ചിരുന്ന തുരുത്ത് വളഞ്ഞ് പൊക്കി പൊലീസ്

Published : Oct 12, 2026, 07:27 PM IST
accused escaped from police custody

Synopsis

തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്നും വിലങ്ങൂരി രക്ഷപ്പെട്ട പൊക്സോ കേസ് പ്രതി സജിത്തിനെ പോലീസ് പിടികൂടി. ആളൊഴിഞ്ഞ കാടുമുടിക്കിടക്കുന്ന തുരുത്തിനുള്ളിൽ ഇയാൾ ഒളിച്ചിരിക്കുന്നതായ് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം തുരുത്ത് വളഞ്ഞ് വിദഗ്ധമായാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ. നിരണം ഇരതോട് ആശാകുടി പുതുവേൽ വീട്ടിൽ സജിത്ത് (32) ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് 5 മണിയോടെ പിടികൂടിയത്. ഇയാളുടെ വീടിന് സമീപത്തുള്ള പാടശേഖരത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന തുരുത്തിൽ നിന്നുമാണ് പിടികൂടിയത്. ആളൊഴിഞ്ഞ കാടുമുടിക്കിടക്കുന്ന തുരുത്തിനുള്ളിൽ ഇയാൾ ഒളിച്ചിരിക്കുന്നതായ് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം തുരുത്ത് വളഞ്ഞ് വിദഗ്ധമായാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കൈവിലങ്ങ് ഊരി സ്റ്റേഷനിൽ നിന്നും ചാടിപ്പോയത്. ലോക്കപ്പ് സംവിധാനം ഇല്ലാതിരുന്നതിനാൽ സ്റ്റേഷന്റെ ഉൾവശത്തെ മുറിയിലെ തറയിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് വളയത്തിൽ കൈവിലങ്ങ് ബന്ധിപ്പിച്ചാണ് ഇയാളെ സൂക്ഷിച്ചിരുന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി സ്റ്റേഷന്റെ മുൻ വാതിലിൽ കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.

പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ഉൾപ്പെടെ പിന്നാലെ ഓടിയെങ്കിലും സ്റ്റേഷന് സമീപത്തുകൂടി കടന്നുപോകുന്ന തിരുവല്ല - കായംകുളം സംസ്ഥാനപാതയ്ക്ക് സമീപത്തെ കാട്ടിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതി കഞ്ചാവ് ഉൾപ്പെടെ പല ലഹരികൾക്കും അടിമയാണെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൂഗിൾ പേയിൽ 3 ലക്ഷം, നേരിട്ട് 5 ലക്ഷം! സെര്‍ബിയയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടി, രഹസ്യമായി ബെംഗളൂരുവിൽ വിമാനമിറങ്ങി; പ്രതി പിടിയിൽ
ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസിൽ ബുള്ളറ്റ് ഇടിച്ചു, യുവാവിന് ദാരുണാന്ത്യം