പോക്‌സോ കേസ് പ്രതിക്ക് 68 വര്‍ഷം കഠിന തടവും പിഴയും

Published : Aug 01, 2024, 09:40 PM IST
പോക്‌സോ കേസ് പ്രതിക്ക് 68 വര്‍ഷം കഠിന തടവും പിഴയും

Synopsis

പിഴത്തുകയില്‍ 50000 രൂപ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും നാല് മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരും.

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ ശിക്ഷിച്ച് കോടതി. ബേപ്പൂര്‍ ബി.സി റോഡിലെ കുനിയില്‍താഴം പറമ്പില്‍ എ.ടി. ഫൈസലി(53)നെയാണ് 68 വര്‍ഷം കഠിനതടവിനും 75000 രൂപ പിഴയൊടുക്കാനും വിധിച്ചത്. 2022ലാണ് കേസിന് ആസ്പദമായ സംഭവം. ഏപ്രില്‍, മെയ് മാസങ്ങളില്‍ വീട്ടിലും ബന്ധുവിന്റെ വീട്ടിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജ് സി എസ് അമ്പിളിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ 50000 രൂപ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും നാല് മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരും. ബേപ്പൂര്‍ പൊലീസ്  ഇന്‍സ്‌പെക്ടര്‍  വി സിജിത്ത് അന്വഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ ആര്‍ എന്‍ രഞ്ജിത്ത് ഹാജരായി. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിന്ധു, എം സി ബിജു എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു