ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി സാക്ഷി പറഞ്ഞ അയൽവാസിയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി; വീണ്ടും അറസ്റ്റിൽ

Published : Feb 08, 2025, 09:17 AM IST
ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി സാക്ഷി പറഞ്ഞ അയൽവാസിയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി; വീണ്ടും അറസ്റ്റിൽ

Synopsis

പോക്സോ കേസ് പ്രതിയായ യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായി.

തിരുവനന്തപുരം:  ജാമ്യത്തിലിറിങ്ങിയതിന് പിന്നാലെ അയല്‍വാസിയെ ഭീഷണിപ്പെടുത്തിയ പോക്സോ കേസ് പ്രതി വീണ്ടും ജയിലിൽ.  അയല്‍വാസിയുടെ പരാതി പ്രകാരമാണ് പൂന്തുറ പള്ളിത്തെരുവ് സ്വദേശി മുഹമ്മദ് ആഷിക്കിനെ (19) പൊലീസ് അറസ്റ്റ് ചെയ്തത്. 

പോക്‌സോ കേസ് പ്രതിയായ ആഷിക്ക് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പിന്നാലെ കേസില്‍ സാക്ഷി പറഞ്ഞ അയല്‍വാസിയെ വീട്ടില്‍ക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ആഷിക്കിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളുടെ അയല്‍വാസി പൂന്തുറ പൊലീസില്‍ സാക്ഷി മൊഴി നല്‍കിയതാണ് പ്രകോപനത്തിന് കാരണം. 

അറസ്റ്റിലായ ആഷിക്ക് പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അയല്‍വാസിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അയൽവാസിയും പരാതിയും നൽകി. പിന്നാലെ പൂന്തുറ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.

തേങ്ങ പെറുക്കാൻ വിളിച്ചുവരുത്തി 11കാരനോട് ക്രൂരത, ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡനം; 60കാരന് 30 വർഷം തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ