പോക്സോ കേസ് പ്രതി എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടു; ദൃശ്യങ്ങള്‍ പുറത്ത്

By Web TeamFirst Published Nov 3, 2019, 6:00 PM IST
Highlights

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതി നിയാസിനെ പിടികൂടാനായി കരിമഠം കോളനിയിൽ എത്തിയപ്പോഴാണ് പ്രതി എസ്ഐയെ ആക്രമിക്കുകയും കുപ്പി പൊട്ടിച്ച് എസ്ഐയെ കുത്തുകയും ചെയ്തത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്സോ കേസിലെ പ്രതിയെ പിടികൂടാനായി എത്തിയ എസ്ഐയെ പ്രതി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. തിരുവനന്തപുരം ഫോർട്ട് എസ്ഐ വിമലിനെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതി നിയാസിനെ പിടികൂടാനായി കരിമഠം കോളനിയിൽ എത്തിയപ്പോഴാണ് പ്രതി എസ്ഐയെ ആക്രമിക്കുകയും കുപ്പി പൊട്ടിച്ച് എസ്ഐയെ കുത്തുകയും ചെയ്തത്. 

സ്വയം പരിക്കേല്‍പ്പിച്ച പ്രതി പിന്നീട് രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയെന്ന് വിവരം ലഭിച്ച പൊലീസ് അവിടെയെത്തിയെങ്ങിലും ഇയാള്‍ രക്ഷപ്പെട്ടു. നേരത്തെ ഗുണ്ടാ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് നിയാസ്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. 

"

click me!