കുറ്റപത്രം വായിക്കുന്ന ദിവസം പോക്സോ പ്രതി തൂങ്ങി മരിച്ചു; പീഡന പരാതി വ്യാജമെന്ന് നാട്ടുകാർ

By Web TeamFirst Published Dec 3, 2021, 10:28 PM IST
Highlights

വ്യാജ പരാതിയുടെ പേരില്‍ മനംനൊന്താണ് പാല്‍പ്പാണ്ടിയെന്ന മധ്യവയസ്ക്കന്‍ തൂങ്ങി മരിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പൊലീസ് ശ്രമിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു. മകന്റെ കുട്ടിയെ പീഡിച്ചിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കുറ്റപത്രം വായിക്കുന്ന ദിവസം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കുന്നത്

മൂന്നാര്‍. പോക്സോ (POCSO) പ്രതി തൂങ്ങി  മരിച്ച (Suicide) സംഭവത്തില്‍ പ്രതിഷേധം (Protest) ശക്തമാക്കാനൊരുങ്ങി നാട്ടുകാര്‍. വ്യാജ പരാതിയുടെ പേരില്‍ മനംനൊന്താണ് പാല്‍പ്പാണ്ടിയെന്ന മധ്യവയസ്ക്കന്‍ തൂങ്ങി മരിച്ചെന്നാണ് നാട്ടുകാരുടെ ആരോപണം. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പൊലീസ് ശ്രമിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു. മകന്റെ കുട്ടിയെ പീഡിച്ചിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കുറ്റപത്രം വായിക്കുന്ന ദിവസം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കുന്നത്.

വ്യാജ പരാതിയുടെ പേരില്‍ മനംനൊന്താണ് പാല്‍പ്പാണ്ടി (59) ആത്മഹത്യ ചെയ്തതെന്ന് ഇവരുടെ പരാതിയിൽ പറയുന്നു. മരുമകളുമായി ചില പ്രശ്നങ്ങൾ പാല്‍പ്പാണ്ടിക്ക് ഉണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ പറയാതെ കുട്ടിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതിയാണ് മരുമകള്‍ നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനല്ലെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്.

എന്നാല്‍ അത് പൊലീസ് മുഖവിലയ്‌ക്കെടുക്കാതെ കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്ന് ജയിൽ വാസം അനുഭവിക്കേണ്ടിയും വന്നു. ഇതിന് ശേഷം  പുറത്തിറങ്ങിയ അന്ന് മുതല്‍ പാല്‍പ്പാണ്ടി ആത്മഹത്യ ചെയ്യുന്നതിന് ശ്രമം ആരംഭിച്ചിരുന്നു. സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ നേത്യത്വത്തില്‍ മൂന്നാര്‍ പൊലീസിന് പരാതി നല്‍കിയത്. അമ്പതോളം പേര്‍ ഒപ്പിട്ട പരാതിയാണ് സരോജ ആന്റണി മൂന്നാര്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. 

Accident : ഡ്രൈവര്‍ കരിക്ക് കുടിക്കാനിറങ്ങി, കരിക്ക് കച്ചവടക്കാരന്‍ ആംബുലൻസ് ഓടിക്കാന്‍ നോക്കി; അപകടം

Theft : പർദ്ദ ധരിച്ചെത്തി ജ്വല്ലറികളിൽ മോഷണം, കൊടുവള്ളിയിൽ കവർച്ച പതിവാകുന്നു

വിഴിഞ്ഞത്ത് സ്കൂട്ടർ മോഷണം; മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ സി.സി.ടിവി ദൃശ്യം പുറത്തുവിട്ടു

click me!