
പാലക്കാട്: സന്യാസിയായി വേഷം മാറി ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് കേരള പൊലീസ് തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. 2021 ൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തമിഴ്നാട് തിരുവണ്ണാമല ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സതീഷ് സ്വാമികൾ എന്ന പേരിൽ കാഷായ വസ്ത്രം ധരിച്ച് ഒളിവിൽ കഴിയവേയാണ് പൊലീസ് പിടികൂടിയത്.