പോക്സോ കേസ്: പത്തനംതിട്ടയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തൂങ്ങിമരിച്ചു

Published : Sep 23, 2021, 01:12 PM ISTUpdated : Sep 23, 2021, 04:03 PM IST
പോക്സോ കേസ്: പത്തനംതിട്ടയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തൂങ്ങിമരിച്ചു

Synopsis

കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. കേസിൽ പ്രതി തടവിൽ കഴിയുകയാണ്

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ പോക്സോ കേസിൽ, പീഡിപ്പിക്കപ്പെട്ട  പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. കേസിൽ പ്രതി തടവിൽ കഴിയുകയാണ്. 

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മൂമ്മക്കുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ടാപ്പിങ്ങ് തൊഴിലാളിയായ അച്ഛൻ പുലർച്ചെ ജോലിക്ക് പോയപ്പോഴാണ് പെൺകുട്ടി തൂങ്ങി മരിച്ചതെന്നാണ് വിവരം. അമ്മൂമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. 

പെൺകുട്ടിക്ക് നാല് വയസുളളപ്പോൾ അമ്മ ഉപേക്ഷിച്ച് പോയതാണ്. കഴിഞ്ഞ ജൂലൈയിലാണ് അയൽവാസിയായ 31കാരൻ പെൺകുട്ടിയെ ലൈംഗികമായ പീഡിപ്പിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കോന്നി പൊലീസ് കേസെടുത്തു. തുടർന്ന് ജൂലൈ 31 ന് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ നിയമത്തിലെ വകുപ്പുകൾ ചുമത്തിയ കേസിൽ പ്രതി വിഷ്ണു ജയിലിലാണ്.

പലതവണ പ്രതി വിഷ്ണു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പീഡനത്തിനിരയായ ശേഷം  കൗൺസിലിങ്ങ് നൽകിയിരുന്നെങ്കിലും പെൺകുട്ടി വീട് വിട്ട് പുറത്തേക്കിറങ്ങിയിരുന്നില്ല. സംഭവത്തെ തുടർന്നുള്ള കടുത്ത മാനസിക വിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ബന്ധുക്കളും നാടുകാരും പറഞ്ഞു. ഇത് തന്നെയാകാം ആത്മഹത്യക്ക് കാരണമെന്നാണ് സംശയം.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ