പെട്ടന്ന് ഒരു കാർ പിന്നിലെത്തി, ഇടിച്ചിടാൻ ശ്രമം; നെടുങ്കണ്ടത്ത് ഭാര്യയെ ആക്രമിച്ച് മാല പൊട്ടിച്ചത് ഭർത്താവ്!

Published : Nov 20, 2024, 07:12 PM IST
പെട്ടന്ന് ഒരു കാർ പിന്നിലെത്തി, ഇടിച്ചിടാൻ ശ്രമം; നെടുങ്കണ്ടത്ത് ഭാര്യയെ ആക്രമിച്ച് മാല പൊട്ടിച്ചത് ഭർത്താവ്!

Synopsis

നെടുംകണ്ടം കല്ലാർ സ്വദേശി പുളിക്കൽ അഭിലാഷിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പകൽ നെടുങ്കണ്ടം കിഴക്കേ കവലയിൽ വെച്ചാണ് സംഭവം. 

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് പട്ടാപ്പകൽ ഭാര്യയെ ആക്രമിച്ച ശേഷം മാലപൊട്ടിച്ച് കടന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുംകണ്ടം കല്ലാർ സ്വദേശി പുളിക്കൽ അഭിലാഷിനെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം പകൽ നെടുങ്കണ്ടം കിഴക്കേ കവലയിൽ വെച്ചാണ് സംഭവം. റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഭാര്യയെ അഭിലാഷ് കാറിൽ പിന്തുടർന്നെത്തി ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു. വാഹനം വരുന്നത് കണ്ട യുവതി സമീപത്തെ വ്യാപാരം സ്ഥാപനത്തിനടുത്തേക്ക് ഓടി മാറി. കാർ നിർത്തി ഇറങ്ങിയ ആഭിലാഷ് കടയ്ക്ക് മുൻപിൽ വെച്ച് ഇവരെ നിലത്തേയ്ക്ക് വലിച്ചിട്ട് മർദ്ദിച്ചു. തല പിടിച്ച് തറയിൽ ഇടിപ്പിക്കുകയും ചെയ്തു.

ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. അക്രമണത്തിനിടെ യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ആറുഗ്രാം തൂക്കമുള്ള സ്വർണ മാലയും കൈക്കലാക്കി ഇയാൾ കടന്നു കളഞ്ഞു. യുവതിയുടെ പരാതിയിൽ കേസെടുത്ത നെടുംകണ്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അടുത്തയിടെ കടം വീട്ടുന്നതിനായി ഇവരുടെ കൈവശമുണ്ടായിരുന്ന സ്ഥലം വിറ്റിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾക്കെതിരെ ഭാര്യ പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. കുറച്ചു നാളായി ഇരുവരും അകന്ന് കഴിയുകയാണ്.  ഇതോടൊപ്പം കഴിഞ്ഞയിടെ അഭിലാഷിനെതിരെ കുടുംബ കോടതിയിലും പരാതി നൽകി. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു