'മു​ങ്ങി​ത്താ​ഴു​ന്ന​ത് നോക്കി നിന്നു, ര​ക്ഷ​പ്പെ​ടുത്തിയില്ല'; യുവാവിന്‍റെ മുങ്ങി മരണം, സുഹൃത്തുക്കൾ പിടിയിൽ

Published : Apr 10, 2023, 10:01 PM IST
'മു​ങ്ങി​ത്താ​ഴു​ന്ന​ത് നോക്കി നിന്നു, ര​ക്ഷ​പ്പെ​ടുത്തിയില്ല'; യുവാവിന്‍റെ മുങ്ങി മരണം, സുഹൃത്തുക്കൾ പിടിയിൽ

Synopsis

പ്ര​ശാ​ന്ത് പു​ഴ​യി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ടി​ട്ടും ര​ക്ഷ​പ്പെ​ടു​ത്താ​നോ മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കാ​നോ സു​ഹൃ​ത്തു​ക്ക​ൾ ​ശ്ര​മി​ച്ചി​രു​ന്നി​ല്ലെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: ക​ര​മ​ന​യാ​റ്റി​ൽ യുവാവ് മു​ങ്ങി​മ​രി​ച്ച​ സംഭവത്തിൽ സു​ഹൃ​ത്തു​ക്ക​ളെ മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെരു​കാ​വ് തൈ​വി​ള സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ൺ, ശ്രീ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് കേ​സ്. പെ​രു​കാ​വ് തു​റ​വൂ​ർ കു​ള​ത്തി​ൻ​ക​ര വീ​ട്ടി​ൽ പ്ര​ശാ​ന്ത് കു​മാ​റി​നെ​യാ​ണ് ( 32 ) ​ക​ര​മ​ന​യാ​റ്റി​ൽ മു​ങ്ങിമ​രി​ച്ച ​നി​ല​യി​ൽ കണ്ടെ​ത്തി​യ​ത്.

പ്ര​ശാ​ന്ത് പു​ഴ​യി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ടി​ട്ടും ര​ക്ഷ​പ്പെ​ടു​ത്താ​നോ മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കാ​നോ സു​ഹൃ​ത്തു​ക്ക​ൾ ​ശ്ര​മി​ച്ചി​രു​ന്നി​ല്ല. ക​ര​മ​ന​യാ​ർ ഒ​ഴു​കു​ന്ന പെ​രു​കാ​വ് ശാ​സ്താം​കോ​വി​ലി​ന് സ​മീ​പ​ത്തെ ക​ട​വി​ലാ​ണ് പ്ര​ശാ​ന്ത് മു​ങ്ങി​മ​രി​ച്ച​ത്. പ്ര​ശാ​ന്തും അ​റ​സ്റ്റി​ലാ​യ​വ​രും ക​ര​മ​ന​യാ​റി​ന് സ​മീ​പ​ത്തി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്നാ​ണ്​ പ്ര​ശാ​ന്ത് ഈ ​ഭാ​ഗ​ത്ത് കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. പ്ര​ശാ​ന്തിന്‍റെ​ മു​ങ്ങി​മ​ര​ണ​മാ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്തു​ക്ക​ളെ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്ത​​ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read More :  'എല്ലാവരും മരണ വീട്ടിൽ, വീട് കുത്തിത്തുറന്നു, 3 മുറികളുടെ വാതിൽ തകർത്ത് സ്വർണ്ണം മോഷ്ടിച്ചു'; പരാതി, കേസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്തെ ഒരു ഖബര്‍ പരിസരത്ത് എന്നും ഒരു നായ എത്തും, മരണത്തിലും അന്നം നൽകിയ ആമിനുമ്മയെ മറക്കാത്ത അപൂര്‍വ്വ സ്നേഹം
23 കാരി ദശ്മി നാഗി, പിറവം ഭാഗത്ത് കറങ്ങി നടന്നത് യുവാക്കളേയും കൊളേജ് വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട്; എംഡിഎംഎയുമായി പിടിയിൽ