'എല്ലാവരും മരണ വീട്ടിൽ, വീട് കുത്തിത്തുറന്നു, 3 മുറികളുടെ വാതിൽ തകർത്ത് സ്വർണ്ണം മോഷ്ടിച്ചു'; പരാതി, കേസ്

Published : Apr 10, 2023, 08:59 PM IST
'എല്ലാവരും മരണ വീട്ടിൽ, വീട് കുത്തിത്തുറന്നു, 3 മുറികളുടെ വാതിൽ തകർത്ത് സ്വർണ്ണം മോഷ്ടിച്ചു'; പരാതി, കേസ്

Synopsis

വീട്ടിനുള്ളിലെ മൂന്ന് മുറികളുടെയും വാതിൽ തകർത്ത് ആണ് മോഷണം നടത്തിയിട്ടുള്ളത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ വള, മാല, കമ്മൽ , കൈ ചെയിൻ എന്നിവ ഉൾപ്പെടെ 20 പവനോളം മോഷണം പോയതായി പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: വർക്കലയിൽ വീട് കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി. വർക്കല കുരയ്ക്കണ്ണി ആസാദ് സ്റ്റേഡിയത്തിന് സമീപം തനൂജ മൻസിലിൽ ഉമർ ഫാറൂഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞദിവസം രാത്രി 9.30 നും പുലർച്ചെ 1.30 നും ഇടയിൽ മോഷണം നടന്നതായി ആണ് കുടുംബാംഗങ്ങൾ പറയുന്നത്. ഏകദേശം ഇരുപത് പവനോളം സ്വർണ്ണം നഷ്ടപ്പെട്ടതായി ഗൃഹനാഥനായ ഉമർ ഫാറൂഖ് വർക്കല പൊലീസിൽ പരാതി നൽകി. 

ഏപ്രിൽ 9 ന് രാത്രി 9.30 ഓടെ ഉമർ ഫാറൂഖിന്റെ ഭാര്യ സഹോദരി മരണപ്പെട്ടിരുന്നു. തുടർന്ന് കുടുബത്തിലെ എല്ലാപേരും മരണവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. പുലർച്ചെ 1.30 ഓടെ വീട്ടിലെത്തി വാതിൽ തുറക്കാൻ നോക്കിയപ്പോൾ അകത്തുനിന്നും പൂട്ടിയതായി കാണപ്പെട്ടു. തുടർന്ന് വീടിന്റെ പിറകുവശത്തെത്തി പരിശോധിക്കുമ്പോൾ , പിറകിലെ വാതിൽ തുറന്ന് കിടക്കുന്നതായി കണ്ടെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തിയതെന്നും ഉമർ ഫാറൂഖ് വർക്കല പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 

വീട്ടിനുള്ളിലെ മൂന്ന് മുറികളുടെയും വാതിൽ തകർത്ത് ആണ് മോഷണം നടത്തിയിട്ടുള്ളത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ വള, മാല, കമ്മൽ , കൈ ചെയിൻ എന്നിവ ഉൾപ്പെടെ 20 പവനോളം മോഷണം പോയതായി പരാതിയിൽ പറയുന്നുണ്ട്. മകന്റെ വീട് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപ വീടിനുള്ളിൽ നിലത്തു നിന്നും കണ്ടെത്തി. ഈ പണം മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതായി ആണ് കുടുംബം പറയുന്നത്. മോഷ്ടാവ് ധൃതിയിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തറയിൽ വീണാതാകാം എന്നാണ് പൊലീസ് നിഗമനം. 

ഫോറൻസിക് സംഘവും പൊലീസ് ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കുടുബത്തിന്റേത് അല്ലാത്ത ഒരു ചെരുപ്പ് പുരയിടത്തിൽ നിന്നും കണ്ടെത്തിയിരുന്നു. ഈ ചെരുപ്പ് പൊലീസ് നായ മണം പിടിച്ചു തിരച്ചിൽ തുടർന്നെങ്കിലും സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെത്തി നിൽക്കുകയായിരുന്നു. മോഷ്ടാവിനായി വർക്കല പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Read More :  'പലിശ വേണ്ട, 10 ലക്ഷം വായ്പ്പ വാങ്ങിത്തരാം'; വ്യാജ ചെക്ക് വാട്ട്സ്ആപ്പിൽ, യുവതി തട്ടിയത് 5.5 ലക്ഷം, അറസ്റ്റ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബ്ദം പുറത്തറിയാതിരിക്കാന്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ 3 പേർ പിടിയിൽ
ഓട്ടോയ്ക്ക് നേരെ പാഞ്ഞടുത്തു, ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ടു; കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്