Drug Arrest : മയക്കുമരുന്നുമായി മൂന്നു യുവാക്കളെ പൊലീസ് പിടികൂടി

By Web TeamFirst Published Jan 15, 2022, 9:48 PM IST
Highlights

മയക്കുമരുന്നുമായി മൂന്നു യുവാക്കളെ കനകക്കുന്ന് പോലീസ് പിടികൂടി. കായംകുളം ഷെറിൻ മൻസിലിൽ മുഹമ്മദ് നൗഫൽ(24), കണ്ടല്ലൂർ തെക്കു വളയിക്കകത്തുകിഴക്കതിൽ പ്രവീൺ(24) താച്ചയിൽ  ശ്യാം ദാസ്(29), എന്നിവരെയാണ് പിടികൂടിയത്

ഹരിപ്പാട്: മയക്കുമരുന്നുമായി മൂന്നു യുവാക്കളെ കനകക്കുന്ന് പോലീസ് പിടികൂടി. കായംകുളം ഷെറിൻ മൻസിലിൽ മുഹമ്മദ് നൗഫൽ(24), കണ്ടല്ലൂർ തെക്കു വളയിക്കകത്തുകിഴക്കതിൽ പ്രവീൺ(24) താച്ചയിൽ  ശ്യാം ദാസ്(29), എന്നിവരെയാണ് പിടികൂടിയത്. 

കഴിഞ്ഞദിവസം  വൈകിട്ട് കണ്ടല്ലൂർ തെക്കു മുക്കം ക്ഷേത്രത്തിനു പടിഞ്ഞാറുളള മുഹമ്മദ് നൗഫലിന്റെ ബന്ധു വീട്ടിൽ നിന്നാണ് മൂവരെയും അറസ്റ്റു ചെയ്തത്. 555 മില്ലി ഗ്രാം എംഡിഎംയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. മൂന്നു ഗ്രാം കഞ്ചാവും പിടികൂടി. നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്.പി. ബിനുവിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീമിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു കനകക്കുന്ന് എസ്എച്ച്ഒ. വി ജയകുമാർ, എസ്ഐ. എച്ച് നാസറുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സീനിയർ സി.പി.ഒ. മാരായ കെ.സി. സതീഷ്, ജിതേഷ് മോൻ, എ.എം. റോഷിത്ത്, ഹോം ഗാർഡുമാരായ സുന്ദരേശൻ, അനന്തകൃഷ്ണൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

പന്നിയെ കെണിവച്ച് പിടിച്ച് കറിവെച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: പന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ച രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.വണ്ടൂര്‍ കാപ്പിച്ചാല്‍ പൂക്കുളം സ്‌കൂള്‍ പടിയില്‍ പുളിക്കല്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് മാംസം പിടിച്ചത്. ബന്ധുവായ കൃഷ്ണകുമാറും പിടിയിലായി.

വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വേവിച്ചതും വേവിക്കാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലും മാംസം കണ്ടെടുത്തു. കേബിള്‍ ഉപയോഗിച്ച് കെണി വെച്ചാണ് പന്നികളെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പാത്രങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പിടികൂടിയ പ്രതികളേയും തൊണ്ടിയും ഉള്‍പ്പടെ കാളികാവിലെ കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റെയിഞ്ച് ഓഫീസര്‍ പി വിനു, ഡെപ്യൂട്ടി റേഞ്ചര്‍മാരായ എന്‍ വിനോയ് കൃഷ്ണന്‍, സി എം മുഹമ്മദ് അശ്‌റഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ലാല്‍വിനോദ്, എ ശിഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരാണ് പ്രതികളെ പിടികൂടിയത്.

click me!