പന്നിയെ കെണിവച്ച് പിടിച്ച് കറിവെച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

Published : Jan 15, 2022, 05:03 PM IST
പന്നിയെ കെണിവച്ച് പിടിച്ച് കറിവെച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

പന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ച രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.വണ്ടൂര്‍ കാപ്പിച്ചാല്‍ പൂക്കുളം സ്‌കൂള്‍ പടിയില്‍ പുളിക്കല്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് മാംസം പിടിച്ചത്. ബന്ധുവായ കൃഷ്ണകുമാറും പിടിയിലായി

മലപ്പുറം: പന്നിയെ കെണിവെച്ച് പിടിച്ച് കറിവെച്ച രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.വണ്ടൂര്‍ കാപ്പിച്ചാല്‍ പൂക്കുളം സ്‌കൂള്‍ പടിയില്‍ പുളിക്കല്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് മാംസം പിടിച്ചത്. ബന്ധുവായ കൃഷ്ണകുമാറും പിടിയിലായി.

വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വേവിച്ചതും വേവിക്കാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലും മാംസം കണ്ടെടുത്തു. കേബിള്‍ ഉപയോഗിച്ച് കെണി വെച്ചാണ് പന്നികളെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പാത്രങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പിടികൂടിയ പ്രതികളേയും തൊണ്ടിയും ഉള്‍പ്പടെ കാളികാവിലെ കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റെയിഞ്ച് ഓഫീസര്‍ പി വിനു, ഡെപ്യൂട്ടി റേഞ്ചര്‍മാരായ എന്‍ വിനോയ് കൃഷ്ണന്‍, സി എം മുഹമ്മദ് അശ്‌റഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ലാല്‍വിനോദ്, എ ശിഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരാണ് പ്രതികളെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വൻ പ്രഖ്യാപനം; 'രണ്ട് എസ്റ്റേറ്റുകളിലായി 300 ഏക്കറില്‍ സോളാര്‍ പ്ലാന്‍റ്; കാസര്‍കോട് കേരളത്തിന്‍റെ സോളാര്‍ ഹബ്ബ് ആകും'
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... പാമ്പുകളുണ്ട് സൂക്ഷിക്കുക; പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി മൂർഖൻ പാമ്പുകൾ