
കണ്ണൂര്‍: പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡനത്തിന് ഇരയാക്കിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. സുനീഷിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തു.