വാഹനം തടഞ്ഞ് നിര്‍ത്തി യുവാക്കളെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Published : Dec 27, 2022, 02:33 PM ISTUpdated : Dec 27, 2022, 04:10 PM IST
വാഹനം തടഞ്ഞ് നിര്‍ത്തി യുവാക്കളെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

ക്രിസ്മസ് ദിനത്തിൽ വൈകീട്ട് പുതുവൈപ്പ് അമ്പലക്കടവ് ലൈറ്റ് ഹൗസിന് സമീപമുള്ള പഴയ സീവാളിനടുത്ത് വച്ചായിരുന്നു സംഭവം. 

കൊച്ചി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പുതുവൈപ്പ് സ്വദേശികളായ കാട്ടാശ്ശേരി വീട്ടിൽ ശരത് (26), തൈപ്പറമ്പിൽ വീട്ടിൽ ജസ്റ്റിൻ (24) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നിഖിൽദാസ്, ഗോകുൽ എന്നിവരെ തടഞ്ഞ് നിർത്തി വടി കൊണ്ടും, ബിയർ കുപ്പി കൊണ്ടും അടിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

ക്രിസ്മസ് ദിനത്തിൽ വൈകീട്ട് പുതുവൈപ്പ് അമ്പലക്കടവ് ലൈറ്റ് ഹൗസിന് സമീപമുള്ള പഴയ സീവാളിനടുത്ത് വച്ചായിരുന്നു സംഭവം. പ്രതികളുടെ സുഹൃത്തായ സണ്ണി സോണി എന്നയാളെ ഇപ്പോൾ പരിക്കേറ്റവർ മുമ്പ് ദേഹോപദ്രവം ഏൽപ്പിച്ചതിന്‍റെ വൈരാഗ്യമാണ് ഇരുവരെയും അക്രമിക്കാന്‍ കാരണമെന്ന് കരുതുന്നു. അമ്പേഷണ സംഘത്തിൽ ഇൻസ്പെക്ടർ രാജൻ കെ. അരമന, സബ്ബ് ഇൻസ്പെക്ടർ മാരായ മാഹിൻ സലിം . ഡിപിൻ, ഡോളി ധർമ്മരത്നം, എ.എസ്.ഐ. ദേവരാജ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരിജാവല്ലഭൻ , ഉമേഷ്, സ്വരാഭ്, പ്രജിത്ത്, പ്രീജന്‍ സുധീശൻ എന്നിവരാണ് ഉണ്ടായിരുന്നത്. 

ഇതിനിടെ വയനാട്ടില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപം വനത്തോട് ചേർന്ന് കുടിൽ കെട്ടി താമസിച്ചിരുന്ന ചാമിയാണ് മരിച്ചത്.  ഇയാല്‍ തനിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. പെൻഷനുമായി  ബന്ധപ്പെട്ട കാര്യത്തിന് വാർഡ് മെമ്പർ ചാമിയുടെ കുടിലിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.ജീർണിച്ച നിലയിലായിരുന്നു ചാമിയുടെ മൃതദേഹമെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.  ഒരാഴ്ചയോളം പഴക്കമുള്ള അവസ്ഥയിലാണ് മൃതദേഹം. വാര്‍ഡ് മെമ്പര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന്  മേപ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സ്വാഭാവിക മരണമെന്നാണ് പൊലീസ് നിഗമനം.

കൂടുതല്‍ വായനയ്ക്ക്:  1250 ക്ലറിക്കല്‍ ജീവനക്കാര്‍ മാര്‍ക്കറ്റിങ്ങിലേക്ക്; എസ്ബിഐ ബ്രാഞ്ചുകള്‍ പ്രതിസന്ധിയിലാകുമെന്ന് സംഘടനകള്‍  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു