
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി മൂപ്പനെയും മകനെയും ഭീകരാന്തരീക്ഷണം സൃഷ്ടിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കേസില്‍ പ്രതിയായ ആദിവാസി നേതാവ്. ഭൂ സമരം നടത്തിയിയതിലുള്ള പ്രതികാരമായിരുന്നു പൊലീസ് നടപടിയെന്ന് വി എസ് മുരുകന്‍ പറഞ്ഞു.
കഴിഞ്ഞ മാസം എട്ടിന് നടന്ന പൊലീസ് അതിക്രമത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി കേസിലെ പ്രതിയായ ആദിവാസി നേതാവ് വി എസ് മുരുകന്‍ രംഗത്തെത്തിയിരിക്കുന്നത്. വട്ടലക്കിയിലുള്ള അമ്പതേക്കറിലധികം ഭൂമി സ്വകാര്യ ട്രസ്റ്റിന്റെ കൈയ്യിലാണ്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നീക്കം മുരുകന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ തടഞ്ഞിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ക്കെതിരായ പരാതി കോടതിയുടെ പരിഗണയിലിരിക്കുമ്പോഴായിരുന്നു പൊലീസ് നടപടി.
ഊരില്‍ തന്നെയുള്ള കുറുന്താചവുമായുള്ള വഴക്കാണ് മുരുകന്റെ അറസ്റ്റിലെത്തിയത്. പശുവിനെ തീറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. പൊലീസ് ഇടപെടല്‍ ഏകപക്ഷീയമാരുന്നെന്നും തന്റെ ഭാര്യയെ കുറുന്താചലം മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടപടിയുണ്ടായില്ലെന്നും മുരുകന്‍ ആരോപിക്കുന്നു. ഭൂസമരത്തില്‍ നിന്നും ഭയപ്പെടുത്തി പിന്മാറ്റാനുള്ള നീക്കം നിയമപരമായി ചെറുക്കുമെന്നും മുരുകന്‍ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam