കൊവിഡ് 19: മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി രോഗബാധ

By Web TeamFirst Published May 31, 2020, 10:27 PM IST
Highlights

കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി രോഗമുക്തനായി. വെളിയങ്കോട് ഗ്രാമം സ്വദേശിയായ മുപ്പത്തിയഞ്ചുകാരനാണ് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

മലപ്പുറം: മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി ഞായറാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 17ന് അബുദാബിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ ഊരകം പുത്തൻപീടിക സ്വദേശിയായ മുപ്പത്തിയൊമ്പതുകാരൻ, മെയ് 27ന് ദുബൈയില്‍ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വഴിയെത്തിയ എടയൂർ മന്നത്ത്പറമ്പ് സ്വദേശി ഇരുപത്തിയാറുകാരൻ എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം എൻ എം മെഹറലി അറിയിച്ചു.

ഇരുവരും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. ഇവർക്ക് പുറമെ മലപ്പുറം സ്വദേശിയായ ഒരാൾക്ക് പാലക്കാടും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി രോഗമുക്തനായി.

വെളിയങ്കോട് ഗ്രാമം സ്വദേശിയായ മുപ്പത്തിയഞ്ചുകാരനാണ് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. മെയ് ഏഴിന് അബുദാബിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയതായിരുന്നു ഇയാൾ. കൊവിഡ് കെയർ സെന്ററിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നതിനിടെ മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ചു.

തുടർന്ന് കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇയാളിപ്പോൾ ഐസൊലേഷൻ കേന്ദ്രത്തിലെ സ്റ്റെപ് ഡൗൺ ഐസിയുവിൽ തുടർനിരീക്ഷണത്തിൽ കഴിയുകയാണ്.

click me!