ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് യുവതി; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു

Published : May 29, 2026, 09:15 AM IST
DYFI Leader rape case

Synopsis

ജോലിവാഗ്ദാനം നൽകി യുവതിയെ ചാത്തൻകുന്നിലെ പ്രതിയുടെ വീട്ടിൽവെച്ചും, വിവിധ സ്ഥലങ്ങളിലുമായി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ശ്രീകൃഷണപുരം ഗ്രാമപഞ്ചായത്ത് 13 വാർഡ് രാഗം കോർണർ മെമ്പറും ഡിവൈഎഫ് ഐ നേതാവുമായ ചങ്ങ്തൊടിയിൽ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. ജോലിവാഗ്ദാനം നൽകി യുവതിയെ ചാത്തൻകുന്നിലെ പ്രതിയുടെ വീട്ടിൽവെച്ചും, വിവിധ സ്ഥലങ്ങളിലുമായി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇരുന്പ് കഷണം വീണ് അപകടം: ആർഡിഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
വർക്കലയിൽ പോത്ത് വിരണ്ടോടി കടലിൽ ചാടി, തിരയിൽപ്പെട്ട് കാണാതായി