'നിന്‍റെ വീട്ടിൽ പോയി പറഞ്ഞാൽ മതി; ജൂനിയ‍ർ ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച് കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ, കേസെടുത്തു

Published : May 07, 2026, 11:11 PM IST
kseb kasaragod division

Synopsis

മാർച്ച്‌ 10ന് നടന്ന പണിമുടക്കിൽ പങ്കെടുക്കേണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനോട്‌ പരാതിക്കാരി പറഞ്ഞതാണ് പ്രകോപന കാരണം. സംഭവം കേട്ട സബ് എഞ്ചിനീയ‍ർ കീഴ് ജീവനക്കാരിയായ പരാതിക്കാരിയെ അധിക്ഷേപിക്കുകയായിരുന്നു.

കാസർകോട് : ജൂനിയറായ ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച കെ.എസ്.ഇ.ബി സബ് എഞ്ചിനീയർക്കെതിരെ പൊലീസ് കേസ് എടുത്തു. സബ് എഞ്ചിനീയർ എ. ജയകൃഷ്ണനെതിരെയാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്. കെ.എസ്.ഇ.ബി കാസർകോട് ഡിവിഷൻ ഓഫീസിൽ മാർച്ച്‌ 10നാണ് സംഭവം. ജൂനിയറായ വനിതാ ഉദ്യോഗസ്ഥയോട് ജയകൃഷ്ണൻ 'നീ നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി' എന്ന് പറഞ്ഞ് ആക്ഷേപിച്ചെന്നാണ് പരാതി.

മാർച്ച്‌ 10ന് നടന്ന പണിമുടക്കിൽ പങ്കെടുക്കേണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനോട്‌ പരാതിക്കാരി പറഞ്ഞതാണ് പ്രകോപന കാരണം. സംഭവം കേട്ട സബ് എഞ്ചിനീയ‍ർ കീഴ് ജീവനക്കാരിയായ പരാതിക്കാരിയെ അധിക്ഷേപിക്കുകയായിരുന്നു. യുവതി കെ.എസ്.ഇ.ബി ഇന്റേണൽ കമ്മിറ്റിക്ക്‌ പരാതി നയകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. തുടർന്നാണ് ഉദ്യോഗസ്ഥ കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക്‌ പരാതി നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഊട്ടി ടൗണില്‍ അപ്രതീക്ഷിതമായി കാട്ടാന, മുള്‍മുനയിലായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ പൊടുന്നനെ തിരിച്ച് കറങ്ങിയ സംഭവം: അട്ടിമറി സാധ്യത കണ്ടെത്തിയില്ലെന്ന് അധികൃതര്‍, വിശദമായ അന്വേഷണം