മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്, വീണ്ടും കേസ്; ഒറ്റപ്പാലം സ്വദേശിക്കെതിരെ നടപടി

Published : Jun 03, 2026, 06:55 PM IST
V D Satheesan facebook post

Synopsis

കഴിഞ്ഞ മാസം 29 നാണ് ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്ത രീതിൽ എന്ന് പറയപ്പെടുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

പാലക്കാട്: മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിടുകയും എഐ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് കേസെടുത്തത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ കെ.ജയരാജന്റെ പരാതിയിലാണ് പൊലീസിന്‍റെ നടപടി. ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ചു എന്നാണ് പരാതി.

കഴിഞ്ഞ മാസം 29 നാണ് ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്ത രീതിൽ എന്ന് പറയപ്പെടുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സതീശന്‍റെ വ്യാജ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ‘കരുണൻ ചാലിൽ’ എന്ന ഫെയ്‌സ്ബുക് അക്കൗണ്ടിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ചതിനാണ് അത്തോളി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിയുടെ ഷൂസിൽ മുഖ്യമന്ത്രി മുത്തം വയ്ക്കുന്ന തരത്തിൽ വ്യാജമായി സൃഷ്ടിച്ച ചിത്രമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദേശത്ത് നിന്നെത്തിച്ചു, പക്ഷേ വിവരം ലീക്കായി, രഹസ്യവിവരം കിട്ടിയതോടെ പരിശോധന, 10 ലക്ഷത്തോളം വിലയുള്ള എംഡിഎംഎ പിടിച്ചു
വിമാനത്തിന്റെ പുറംഭാഗം തുളച്ച് വെള്ളം എത്തിക്കും, തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ സംവിധാനം, രക്ഷാപ്രവർത്തന ശേഷി ഇനി മികച്ചത്